Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 Dec 2021 5:37 AM IST Updated On
date_range 16 Dec 2021 5:37 AM ISTനടുവണ്ണൂർ ജി.എച്ച്.എസ്.എസിൽ ചരിത്ര ചിത്രരചനോത്സവം
text_fieldsbookmark_border
NVR1: നടുവണ്ണൂർ: സ്വാതന്ത്ര്യത്തിൻെറ 75ാം വാർഷികാഘോഷമായ അമൃത മഹോത്സവത്തിൻെറ ഭാഗമായി നടുവണ്ണൂർ ഗവ. ഹയർ സെക്കൻഡറി സ്കൂൾ സോഷ്യൽ സയൻസ് ക്ലബിൻെറയും മഴവിൽ കലാ കൂട്ടായ്മയുടെയും ആഭിമുഖ്യത്തിൽ സമൂഹ ചരിത്ര ചിത്രരചനോത്സവവും ചിത്രപ്രദർശനവും സംഘടിപ്പിച്ചു. ചിത്രകാരനും കൊയിലാണ്ടി ഗവ. മാപ്പിള ഹയർ സെക്കൻഡറി സ്കൂൾ ചിത്രകലാധ്യാപകനുമായ ഷാജി കാവിൽ ചിത്രം വരച്ച് ചരിത്ര ചിത്രരചനോത്സവം ഉദ്ഘാടനം ചെയ്തു. സ്വാതന്ത്ര്യസമര ചരിത്രവുമായി ബന്ധപ്പെട്ട ദണ്ഡിയാത്ര, വാഗൺ ട്രാജഡി, സത്യഗ്രഹ സമരങ്ങൾ, നടുവണ്ണൂർ രജിസ്ട്രാർ ഓഫിസ് അഗ്നിക്കിരയാക്കിയതുൾപ്പെടെ വൈവിധ്യമാർന്ന നിരവധി ചരിത്രമുഹൂർത്തങ്ങളാണ് ചിത്രങ്ങളായി സ്കൂൾ സർഗ മുറ്റത്ത് ആവിഷ്കരിച്ചത്. ഹെഡ്മാസ്റ്റർ മോഹനൻ പാഞ്ചേരി അധ്യക്ഷത വഹിച്ചു. പി.ടി.എ പ്രസിഡൻറ് അലി അക്ബർ, വിനോദൻ മാസ്റ്റർ, െഡപ്യൂട്ടി എച്ച്.എം റീനാകുമാരി, സ്റ്റാഫ് സെക്രട്ടറി ബി. ഷൈൻ, മുസ്തഫ പാലോളി, ടി.എം. സുരേഷ് ബാബു, പി.കെ. സന്ധ്യ, പി.എസ്. ധാത്രിയ എന്നിവർ സംസാരിച്ചു. സോഷ്യൽ സയൻസ് ക്ലബ് കൺവീനർ രാജലക്ഷ്മി സ്വാഗതവും മഴവിൽ കലാകൂട്ടായ്മ ജനറൽ കോഓഡിനേറ്റർ കെ.സി. രാജീവൻ നന്ദിയും പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story