Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightവഖഫ്: തീവ്രവാദ...

വഖഫ്: തീവ്രവാദ ചാപ്പയടിക്കുന്ന സംഘ്പരിവാർ രീതി വേണ്ട -കെ.എൻ.എം

text_fields
bookmark_border
കോഴിക്കോട്​: വഖഫ്​ വിഷയത്തിൽ സമരംചെയ്യുന്നവരെ ഭിന്നിപ്പിക്കാനുള്ള ശ്രമം ഗുണംചെയ്യില്ലെന്നും വിമർശകരുടെ വായ മൂടാൻ തീവ്രവാദ ചാപ്പയടിക്കുന്ന സംഘ്പരിവാർ രീതി കേരളത്തിൽ വേണ്ടെന്നും കെ.എൻ.എം. മുസ്‌ലിം ന്യൂനപക്ഷത്തെ പൊതുവായി ബാധിക്കുന്ന കാര്യത്തിൽ വിവേകത്തോടെ നീങ്ങാൻ ശ്രമിക്കണം. വിവാദങ്ങൾ സൃഷ്​ടിച്ച്​ യഥാർഥ പ്രശ്‌നത്തിൽനിന്ന്​ ശ്രദ്ധതിരിച്ചുവിടാനുള്ള ഏതു ശ്രമവും കരുതിയിരിക്കണമെന്നും കെ.എൻ.എം നേതൃസംഗമം ആവശ്യപ്പെട്ടു. നിയമസഭയിൽ പാസാക്കിയ വഖഫ് ഭേദഗതികൾ നിയമസഭയിൽതന്നെ തിരുത്തി എത്രയും വേഗം സർക്കാർ എടുത്ത തീരുമാനങ്ങളിൽനിന്ന്​ പിൻവാങ്ങണമെന്ന്​​ കെ.എൻ.എം പറഞ്ഞു. മുസ്‌ലിം ഐക്യസംഘത്തി​ൻെറ നൂറാം വാർഷികാഘോഷത്തി​ൻെറ ഭാഗമായി സംഘടിപ്പിക്കുന്ന പരിപാടികൾക്ക് കോഴിക്കോട്ട് ചേർന്ന നേതൃസംഗമം അന്തിമരൂപം നൽകി. ഡിസംബർ 19ന്​ തിരുവനന്തപുരത്ത് കൺവെൻഷനും ആലുവയിൽ ഹദീസ് സമ്മേളനവും സംഘടിപ്പിക്കും. നേതൃസംഗമത്തിൽ സംസ്ഥാന പ്രസിഡൻറ്​ ടി.പി. അബ്​ദുല്ലക്കോയ മദനി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എം. മുഹമ്മദ് മദനി, എച്ച്.ഇ. മുഹമ്മദ് ബാബു സേട്ട്, ഡോ. ഹുസൈൻ മടവൂർ, നൂർ മുഹമ്മദ് നൂർഷ, പ്രഫ. എൻ.വി. അബ്​ദുറഹ്‌മാൻ, അബ്​ദുറഹ്‌മാൻ മദനി പാലത്ത്, എ. അസ്ഗർഅലി, എം. സ്വലാഹുദ്ദീൻ മദനി, ഡോ. പി.പി. അബ്​ദുൽ ഹഖ് തുടങ്ങിയവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story