Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Dec 2021 5:34 AM IST Updated On
date_range 13 Dec 2021 5:34 AM ISTനവോത്ഥാന മൂല്യം അട്ടിമറിക്കുന്നതിനെതിരെ ജാഗ്രത പാലിക്കണം -വിസ്ഡം സെമിനാര്‍
text_fieldsbookmark_border
കോഴിക്കോട്: കേരള മുസ്ലിം സമൂഹത്തിൻെറ നവോത്ഥാന ചരിത്രം 100 വര്‍ഷം പിന്നിടുമ്പോള്‍ നവോത്ഥാന മൂല്യങ്ങൾ അട്ടിമറിക്കപ്പെടുന്നതിനെതിരെ സമൂഹം കടുത്ത ജാഗ്രത പാലിക്കണമെന്ന് കോഴിക്കോട് നടന്ന സെമിനാര്‍ ആഹ്വാനം ചെയ്തു. കേരള മുസ്ലിം നവോത്ഥാനത്തിൻെറ നൂറു വര്‍ഷങ്ങള്‍ എന്ന വിഷയത്തില്‍ വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷനാണ് സെമിനാര്‍ സംഘടിപ്പിച്ചത്. തുറമുഖ മന്ത്രി അഹ്മദ് ദേവര്‍കോവില്‍ സെമിനാര്‍ ഉദ്ഘാടനം ചെയ്തു. നേര്‍പഥം വാരികയുടെ വാര്‍ഷിക പതിപ്പിൻെറ പ്രകാശനം ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി നിര്‍വഹിച്ചു. വിസ്ഡം ഇസ്ലാമിക് ഓര്ഗനൈസേഷന് സംസ്ഥാന ജനറല്‍ സെക്രട്ടറി ടി.കെ. അശ്റഫ് അധ്യക്ഷത വഹിച്ചു. കുഞ്ഞുമുഹമ്മദ് മദനി പറപ്പൂര്, ഡോ. പി. ശിവദാസന്‍, ഡോ. ഷാനവാസ് പറവണ്ണ, സി.പി. സലീം, സുഫ്യാന് അബ്ദുസ്സലാം എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. നേര്‍പഥം വാരിക ചീഫ് എഡിറ്റര്‍ പ്രിംറോസ്, എഡിറ്റര്‍ ഉസ്മാന് പാലക്കാഴി, വിസ്ഡം ഇസ്ലാമിക് യൂത്ത് ഓര്ഗനൈസേഷന് സംസ്ഥാന ജന. സെക്രട്ടറി കെ. താജുദ്ദീന് സ്വലാഹി, വിസ്ഡം ഇസ്ലാമിക് സ്റ്റുഡൻറ്സ് ഓര്ഗനൈസേഷന് സംസ്ഥാന ജന. സെക്രട്ടറി ശമീല്‍ അരീക്കോട് എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story