Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightമാനത്ത്​ ഇനി രണ്ടുനാൾ...

മാനത്ത്​ ഇനി രണ്ടുനാൾ 'മീൻ'സഞ്ചാരം

text_fields
bookmark_border
കക്കോടി: മേഘങ്ങളും പൊടിപടലങ്ങളും ഇല്ലാത്ത തെളിഞ്ഞ മാനത്തേക്ക്​ മിഥുനക്കൊള്ളിമീൻ സഞ്ചാരം. സ്കൈ സഫാരിയുൾപ്പെടെയുള്ള വാനനിരീക്ഷകക്കൂട്ടങ്ങൾക്ക്​ ആവേശംപകർന്നാണ്​ ഇനി രണ്ടുനാളിൽ കൊള്ളിമീൻ സഞ്ചാരത്തി​ൻെറ കാഴ്​ചപ്പൂരം സംഭവിക്കുക. ഡിസംബർ 13, 14 ദിവസങ്ങളിൽ പാതിരാവിനുശേഷമാണ്​​ മാനത്ത് മിഥുനക്കൊള്ളിമീനുകൾ (ജെമിനിഡ്‌സ്) കൂടുതലായി കാണുക. എല്ലാവർഷവും ഡിസംബർ ആറു മുതൽ 17 വരെ ആകാശത്തു കാണുന്ന ഉൽക്കാപ്രവാഹത്തിനാണ്​ മിഥുനക്കൊള്ളിമീനുകൾ എന്നു പറയുക. കേരളത്തിൽനിന്ന് ഏറ്റവും മനോഹരമായി കാണാൻ കഴിയുന്ന ഉൽക്കാപ്രവാഹങ്ങളിൽ ഒന്നാണിത്​. മണിക്കൂറിൽ 60 മുതൽ 120 വരെ ഉൽക്കകളെ ഈ പ്രവാഹത്തിൽ കാണാറുണ്ട്. ശുക്രനെ (venus) ക്കാൾ പ്രകാശംകൂടിയ ഉൽക്കകളെ ബൊളൈഡുകൾ (തീക്കുടുക്കകൾ) എന്നുപറയുന്നു. ആകാശത്തി​‍ൻെറ വിദൂരതയിൽനിന്ന് ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് കുതിച്ചെത്തുന്ന ചെറിയ പാറക്കല്ലുകളാണ് മിക്കപ്പോഴും ഉൽക്കകളായി കാണപ്പെടുന്നത്. അവയിൽ മിക്കതും തകർന്നടിഞ്ഞ വാൽനക്ഷത്രങ്ങളുടെയോ ക്ഷുദ്ര ഗ്രഹങ്ങളുടെയോ അവശിഷ്​ടങ്ങളാണ്. ഇവ ചരൽക്കൂമ്പാരംപോലെ സൂര്യനെ ചുറ്റുകയാണ്. ഭൗമാന്തരീക്ഷം അവയെ മുറിച്ചുകടക്കുമ്പോഴാണ് പ്രവാഹമായി അത് അനുഭവപ്പെടുന്നത്. ഈ ഉൽക്കകൾ വെടിയുണ്ടയുടെ പതിന്മടങ്ങ് വേഗത്തിലാണ് ഭൗമാന്തരീക്ഷത്തിലൂടെ കടന്നുപോകുന്നത്. ഘർഷണം മൂലം ചൂടുപിടിച്ച അവ പ്രകാശം പുറത്തുവിടുകയും ചെയ്യുന്നു. അപൂർവം ചില അവസരങ്ങളിൽ പൊട്ടിത്തെറിച്ച് ശബ്​ദമുണ്ടാക്കുകയും പുകപടലങ്ങൾ ഉയരുകയും ചെയ്യും. ഉൽക്കാപ്രവാഹങ്ങൾ കാണാൻ ഒരു തരത്തിലുള്ള ഉപകരണവും ആവശ്യമില്ല. പ്രവാഹം നടക്കുന്നതായി പറയപ്പെടുന്ന ഭാഗത്തുനിന്ന് ഏതാണ്ട് 40-45 ഡിഗ്രി അകലെ ഏതുഭാഗത്തും നല്ല കാഴ്ച കിട്ടും. ഫെയ്ത്ത് ഓൺ 3200 എന്നറിയപ്പെടുന്ന ഒരു ക്ഷുദ്രഗ്രഹത്തി​ൻെറ അവശിഷ്​ടങ്ങളാണ് മിഥുനക്കൊള്ളിമീനുകളായി അറിയപ്പെടുന്നത്. അത് മണിക്കൂറിൽ 1,27,000 കിലോമീറ്റർ വേഗത്തിലാണ് ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് കുതിച്ചെത്തുന്നത്. ഇത്തവണ ചന്ദ്രപ്രകാശം ഉൽക്കാപ്രവാഹത്തിന് മാറ്റുകുറക്കാൻ കാരണമാകുമെന്ന് അമച്വർ വാനനിരീക്ഷകനും അസ്ട്രോ കോളമിസ്​റ്റുമായ സുരേന്ദ്രൻ പുന്നശ്ശേരി പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story