Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Dec 2021 5:28 AM IST Updated On
date_range 13 Dec 2021 5:28 AM ISTസ്റ്റാർകെയറിൽ സൗജന്യ വെരിക്കോസ് വെയിൻ ക്യാമ്പ്
text_fieldsbookmark_border
ATTN: KNR P3 also കോഴിക്കോട്: കോഴിക്കോട് സ്റ്റാർകെയർ ഹോസ്പിറ്റലിൽ സൗജന്യ വെരിക്കോസ് വെയിൻ രോഗനിർണയ-ചികിത്സ ക്യാമ്പ് ആരംഭിച്ചതായി മാനേജ്മൻെറ് വാർത്തക്കുറിപ്പിൽ അറിയിച്ചു. ഡിസംബർ 20 വരെയുള്ള ക്യാമ്പിൽ ബുക്ക് ചെയ്യുന്നവർക്ക് കൺസൽട്ടേഷൻ സൗജന്യമായിരിക്കും. കൂടാതെ, പരിശോധനക്കുള്ള അൾട്രാസൗണ്ട് സ്‌ക്രീനിങ്ങും കൺസൽട്ടേഷനൊപ്പം രോഗികൾക്ക് സൗജന്യമായി ലഭിക്കുന്നു. ക്യാമ്പിൽ നിർദേശിക്കുന്ന വെരിക്കോസ് വെയിൻ തുടർചികിത്സക്ക് സ്റ്റാർകെയറിൻെറതന്നെ സാന്ത്വനം സ്കീമിൻെറ കീഴിൽ ഉറപ്പായ നിരക്കിളവുകളുമുണ്ട്. ശസ്ത്രക്രിയ, റേഡിയോ ഫ്രീക്വൻസി അബ്ലേഷൻ, ലേസർ ചികിത്സ എന്നിവക്കു പുറമെ വെരിക്കോസ് വെയിനിന് ഏറ്റവും നൂതനമായ ഗ്ലൂ ചികിത്സയും സ്റ്റാർകെയർ വാസ്കുലാർ സൻെററിൽ ലഭ്യമാണ്. പ്രശസ്ത വാസ്കുലാർ സർജനായ ഡോ. സുനിൽ രാജേന്ദ്രൻ, ഡോ. പ്രദീപ് എം. എബ്രഹാം എന്നിവരാണ് വാസ്കുലാർ വിഭാഗത്തിന് നേതൃത്വം കൊടുക്കുന്നത്. വെരിക്കോസ് വെയിനിന് പുറമെ എ.വി ഫിസ്റ്റുല, കാലുകളെ ബാധിക്കുന്ന പെരിഫെറൽ ആർട്ടറി ഡിസീസ് തുടങ്ങിയവക്കും ഇവിടെ വിദഗ്ധ ചികിത്സയുണ്ട്. ക്യാമ്പ് ബുക്കിങ്ങിനായി വിളിക്കുക: 0495 2489000, 8606945517.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story