Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightസൈബർ പാര്‍ക്കില്‍...

സൈബർ പാര്‍ക്കില്‍ മ്യൂസിക് ക്ലബ്​

text_fields
bookmark_border
കോഴിക്കോട്: ഐ.ടി ജീവനക്കാരുടെ വിനോദത്തിനും കഴിവുകളെ പരിപോഷിപ്പിക്കാനും ആരോഗ്യ സംരക്ഷണത്തിനും കാമ്പസില്‍ വിവിധ വേദികള്‍ ഒരുങ്ങി. സംഗീത പ്രേമികള്‍ക്കായി ജീവനക്കാരുടെ കൂട്ടായ്മയില്‍ സൈബര്‍പാര്‍ക്കില്‍ സഹ്യ മ്യൂസിക് ക്ലബിന് തുടക്കമിട്ടു. 'ബിയോണ്ട് ദി ബാന്‍ഡ്' സംഗീത സംഘത്തി​ൻെറ പരിപാടിയോടെയായിരുന്നു ഉദ്​ഘാടനം. എല്ലാ ആഴ്ചകളിലും ക്ലബി​ൻെറ നേതൃത്വത്തില്‍ സംഗീത പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് കണ്‍വീനര്‍ ഫാത്തിമ നൗറീന്‍ പറഞ്ഞു. സൈബര്‍പാര്‍ക്കിലെ കമ്പനിയായ പിക്‌സ്ബിറ്റ് സൊലൂഷന്‍സ് ജീവനക്കാര്‍ക്കായി സുംബ ഡാന്‍സ് പരിശീലനവും ആരംഭിച്ചു. ഗവേഷണ ശിൽപശാല കോഴിക്കോട്​: പ്രദീപൻ പാമ്പിരികുന്ന് അനുസ്മരണത്തോടനുബന്ധിച്ച് ഗവ. ആർട്സ് ആൻഡ് സയൻസ് കോളജിൽ 'ഗവേഷണം: നൈതികതയും സാങ്കേതികതയും' എന്ന വിഷയത്തിൽ ശിൽപശാല നടത്തി. കോളജ് വൈസ് പ്രിൻസിപ്പൽ ഡോ പി. മുഹമ്മദ്‌ അസ്‌ലം ഉദ്ഘാടനം ചെയ്തു. പട്ടാമ്പി ശ്രീ നീലകണ്ഠ സംസ്‌കൃത കോളജ് മലയാള വിഭാഗം അധ്യക്ഷൻ ഡോ. എച്ച്.കെ. സന്തോഷി​ൻെറ നേതൃത്വത്തിൽ കെ.ബി. റോയ്, എസ്​. ശിവശങ്കർ, പി.വി. കലാധരൻ, ഡോ. വി.ടി. അബ്​ദുൽ റഷീദ് എന്നിവർ വിവിധ സെഷനുകൾ നയിച്ചു. കാലിക്കറ്റ് ഗവ. ആർട്സ് ആൻഡ്​ സയൻസ് കോളജ് മലയാള വിഭാഗവും റിസർച്ച് കമ്മിറ്റിയുമാണ് പരിപാടി സംഘടിപ്പിച്ചത്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story