Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Dec 2021 5:33 AM IST Updated On
date_range 10 Dec 2021 5:33 AM IST'ഫോസ' ഫുട്ബാൾ ഐക്കൺ അവാർഡ് കെ.പി. അബ്ദുൽ സഹീമിന്
text_fieldsbookmark_border
കോഴിക്കോട്: ഫാറൂഖ് കോളജിലെ പഴയ ഫുട്ബാൾ കളിക്കാരുടെ സംഘടനയായ 'ഫോസ'യുടെ വേലായുധൻ സ്മാരക ഫുട്ബാൾ ഐക്കൺ 2020-21 അവാർഡിന് കോളജ് ടീം താരമായ കെ.പി. അബ്ദുൽ സഹീമിനെ തിരഞ്ഞെടുത്തതായി ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ജനുവരി ഒമ്പതിന് ഫാറൂഖ് കോളജ് ഓഡിറ്റോറിയത്തിൽ നടക്കുന്ന ഫോസ ഫുട്ബാൾ സംഗമത്തിൽ അവാർഡ് സമ്മാനിക്കും. സർവകലാശാല ജേതാക്കളായ കോളജ് ടീമുമായി വെറ്ററൻസ് ഇലവൻെറ സൗഹാർദ മത്സരത്തോടെയാണ് സംഗമം സമാപിക്കുക. വാർത്തസമ്മേളനത്തിൽ അഡ്വ. പി.എം. സഫറുല്ല, എം.സി. ഗിരീഷ്, കെ.വി. അസ്സൻകുട്ടി എന്നിവർ പങ്കെടുത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story