Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightമാവോവാദി നേതാക്കൾ...

മാവോവാദി നേതാക്കൾ വീണ്ടും ജയിലിൽ

text_fields
bookmark_border
തലശ്ശേരി: എ.ടി.എസ് കസ്​റ്റഡിയിലുള്ള രണ്ട് മാവോവാദി നേതാക്കളെ വ്യാഴാഴ്ച തലശ്ശേരി ജില്ല കോടതിയിൽ തിരിച്ചേൽപിച്ചു. മാവോവാദി പശ്ചിമഘട്ട മേഖല സെക്രട്ടറിയുടെ ചുമതലയുള്ള കേന്ദ്ര കമ്മിറ്റി അംഗം കർണാടക നെന്മാരു എസ്​റ്റേറ്റിലെ ബി.ജി. കൃഷ്ണമൂർത്തി എന്ന വിജയ്​(47), മാവോവാദി കബനീദളം നേതാവ് സാവിത്രി എന്ന രജിത(33) എന്നിവരെയാണ്​ കോടതിയിലെത്തിച്ചത്. ജില്ല സെഷൻസ് ജഡ്ജ് ജോബിൻ സെബാസ്​റ്റ്യൻ രണ്ടുപേരെയും ഒരു മാസത്തേക്ക് ജുഡീഷ്യൽ കസ്​റ്റഡിയിൽ റിമാൻഡ് ചെയ്ത്​ വിയ്യൂർ ജയിലിലടച്ചു. ഇതിനിടെ പേരാവൂർ പൊലീസി​​‍ൻെറ അപേക്ഷയെ തുടർന്ന് അടുത്ത തിങ്കളാഴ്ച സാവിത്രിയെ കോടതിയിൽ ഹാജരാക്കാൻ ജഡ്ജ് പ്രൊഡക്​ഷൻ വാറൻറ്​ പുറപ്പെടുവിച്ചു. കഴിഞ്ഞ നവംബർ 10ന് പുലർച്ചെ സുൽത്താൻ ബത്തേരി - ഗുണ്ടൽപേട്ട് റോഡിലെ മധൂർ വനം വകുപ്പ് ചെക്ക്പോസ്​റ്റിന് സമീപത്തുനിന്നാണ് ഇരുവരെയും തീവ്രവാദവിരുദ്ധ സേന പിടികൂടിയത്. റിമാൻഡിലായിരുന്ന രണ്ടുപേരെയും ചോദ്യം ചെയ്യലിനും തെളിവെടുപ്പിനുമായി വിവിധ ഘട്ടങ്ങളിലായി പൊലീസ് കസ്​റ്റഡിയിൽ വാങ്ങുകയായിരുന്നു. ആറളം കരിക്കോട്ടക്കരി പൊലീസ് സ്​റ്റേഷൻ പരിധിയിൽ 2017 മാർച്ച് 20ന് നടന്ന സംഭവവുമായി ബന്ധപ്പെട്ട കേസിലാണ് ഇവർ അറസ്​റ്റിലായത്. കരിക്കോട്ടക്കരി അയ്യംകുന്ന് ഉരുപ്പുംകുറ്റി മലയിലെ വീട്ടിൽ തോക്കുമായി അതിക്രമിച്ചു കയറി ഭക്ഷണസാധനങ്ങൾ വാങ്ങുകയും മാവോവാദി ലഘുലേഖ വിതരണം ചെയ്തെന്നുമാണ് കേസ്. യു.എ.പി.എ ചുമത്തിയ കേസിലെ ഒന്നാം പ്രതിയാണ് കൃഷ്ണമൂർത്തി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story