Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Dec 2021 5:36 AM IST Updated On
date_range 9 Dec 2021 5:36 AM ISTഅഗസ്ത്യൻമുഴി - കൈതപ്പൊയിൽ റോഡ് : ടാർ ചെയ്ത് മണിക്കൂറുകൾക്കകം കുത്തിപ്പൊളിച്ചു * ജല അതോറിറ്റി പൈപ്പ് പൊട്ടിയതിനെ തുടർന്നാണ് റോഡ് പൊളിച്ചത്
text_fieldsbookmark_border
തിരുവമ്പാടി: നവീകരണ പ്രവൃത്തി നടക്കുന്ന അഗസ്ത്യൻമുഴി - കൈതപ്പൊയിൽ റോഡിൽ ടാറിങ് നടത്തി മണിക്കൂറുകൾക്കകം പൊളിച്ചു. ജല അതോറിറ്റി കുടിവെള്ള പൈപ്പ് പൊട്ടിയതിനെ തുടർന്ന് തിരുവമ്പാടി ടൗണിലാണ് ബുധനാഴ്ച രാവിലെ റോഡ് പൊളിച്ചത്. ചൊവ്വാഴ്ച രാത്രിയായിരുന്നു റോഡ് ടാറിങ് നടത്തിയത്. കുടിവെള്ള പൈപ്പ് സ്ഥാപിക്കാനും കേബ്ളുകൾ കൊണ്ടുപോകാനുമായി റോഡരികിൽ കേബ്ൾ ചാൽ നിർമിക്കാൻ റോഡ് നവീകരണ പ്രവൃത്തിയിൽ പദ്ധതിയുണ്ടായിരുന്നു. പ്രവൃത്തി തുടങ്ങും മുമ്പേ കേബ്ൾ ചാൽ നിർമാണം റോഡ് നവീകരണ പദ്ധതിയിൽ നിന്ന് ഒഴിവാക്കുകയായിരുന്നു. ഇതിനെതിരെ ആക്ഷേപമുയർന്നിരുന്നു. ജലവിതരണ പൈപ്പുകൾ സ്ഥാപിക്കാൻ റോഡരികിൽ ചാൽ നിർമിച്ചാൽ ഇടക്കിടെ റോഡ് വെട്ടിപ്പൊളിക്കുന്നത് ഒഴിവാക്കാമായിരുന്നുവെന്ന് പൊതുമരാമത്ത് എൻജിനീയർമാർ തന്നെ ചൂണ്ടിക്കാണിച്ചിരുന്നു. * Thiru 2 Ro : അഗസ്ത്യൻമുഴി - കൈതപ്പൊയിൽ പാതയുടെ ഭാഗമായ തിരുവമ്പാടി ടൗൺ റോഡ് ടാറിങ് കഴിഞ്ഞ ഉടനെ പൊളിച്ച നിലയിൽ

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story