Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Dec 2021 5:40 AM IST Updated On
date_range 7 Dec 2021 5:40 AM ISTവഖഫ് ബോർഡ് നിയമനം: പ്രതിഷേധ റാലി ഇന്ന്
text_fieldsbookmark_border
കോഴിക്കോട്: വഖഫ് ബോർഡ് നിയമനങ്ങൾ പി.എസ്.സിക്കു വിടാനുള്ള സർക്കാർ തീരുമാനത്തിനെതിരെ ചൊവ്വാഴ്ച വൈകീട്ട് നാലിന് നഗരത്തിൽ പ്രതിഷേധ റാലി നടത്തുമെന്ന് സിറ്റി മുസ്ലിം കോഓഡിനേഷൻ കമ്മിറ്റി ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. കോർപറേഷൻ ഓഫിസ് പരിസരത്തുനിന്ന് ആരംഭിച്ച് സ്റ്റേഡിയം പരിസരത്ത് സമാപിക്കും. കോഓഡിനേഷൻ കമ്മിറ്റിയിലെ സമസ്ത ഉൾപ്പെടെ മുഴുവൻ മുസ്ലിം സംഘടനകളും പങ്കെടുക്കും. വഖഫ് ബില്ലിലെ മുസ്ലിം വിരുദ്ധ നിയമം പിൻവലിക്കണമെന്ന് ഭാരവാഹികൾ ആവശ്യപ്പെട്ടു. വാർത്തസമ്മേളനത്തിൽ ചെയർമാൻ എസ്.വി. ഹസൻകോയ, ജന. കൺവീനർ സലാം വളപ്പിൽ, പി. ഇസ്മായിൽ, വി.പി. അമീറലി, എം.കെ. ഹംസ, സി.പി.എം. സഈദ്, കെ.പി. അബ്ദുറഹ്മാൻ, ടി.പി.എം. ജിഷാൻ, ഫൈസൽ പള്ളിക്കണ്ടി എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story