Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightലോക ഭിന്നശേഷിദിനം...

ലോക ഭിന്നശേഷിദിനം ആചരിച്ചു

text_fields
bookmark_border
കടലുണ്ടി: ഹോപ്ഷോർ മൾട്ടി ഡിസിപ്ലിനറി സ്‌കൂളിലെ കുട്ടികളും ചാലിയം ഉമ്പിച്ചി ഹാജി ഹയർ സെക്കൻഡറി സ്കൂളിലെയും കോഴിക്കോട് എൻജിനീയറിങ് കോളജിലെയും എൻ.എസ്.എസ് വളൻറിയർമാരും ചേർന്ന് ഭിന്നശേഷി ദിനാചരണം നടത്തി. കടലുണ്ടി യുനൈറ്റഡ് ഫുട്‌ബാൾ കോർട്ട് ഉടമ സൗജന്യമായി അനുവദിച്ചുനൽകിയ മൈതാനത്താണ്​ ദിനാചരണം നടന്നത്​. എൻ.എസ്.എസ് വളൻറിയർമാർ കുട്ടികൾക്ക് കളിക്കാൻ ഫുട്‌ബാളുകൾ ഹോപ്ഷോർ ഡയറക്ടർ നജുമുൽ മേലത്തിന് കൈമാറി. ഹോപ്​ ഷോറി​ൻെറ കീഴിൽ പുതുതായി തുടങ്ങുന്ന ഹോപ്സ്​റ്റാർ സ്പോർട്സ് ക്ലബ്​ കടലുണ്ടി പൊലീസ് സ്​റ്റേഷൻ എസ്.ഐ പ്രദീപ് കുമാർ കിക്കോഫ് ചെയ്ത് ഉദ്​ഘാടനം ചെയ്തു. കടലുണ്ടി അക്കാദമി ഫോർ സ്പോർട്സ് സൊലൂഷൻസി​ൻെറ കീഴിൽ ഹോപ് സ്​റ്റാർസ് ക്ലബിലെ അംഗങ്ങൾക്ക് സൗജന്യ പരിശീലനം നൽകുമെന്ന് ഭാരവാഹികൾ അറിയിച്ചു. ഫിഫ മുൻ ദേശീയ റഫറി മഞ്ജു മേപ്പറമ്പത്ത്, സായ് മുൻ താരം അനൂദ്, ഓൾ ഇന്ത്യ ഫുട്‌ബാൾ ഫെഡറേഷൻ ഡിലൈസൻസ് ഹോൾഡർ ഹുസൈൻ, സെപ്‌റ്റ്, റിലയൻസ് എന്നിവരുടെ അംഗീകൃത കോച്ചായ ഷിനീഷ് എന്നിവർ പരിശീലനം നൽകും. ജിജി ഏളമന ക്ലാസെടുത്തു. ഹസ്സനലി വെള്ളോടത്തിൽ, നജുമുൽ മേലത്ത്, എം.സി. അക്ബർ, നസീർ, ഫായീസ് പരേക്കാട്ട്, ആസിയ, അഹമ്മദ് ബദർ, സി.വി. ബാവ, നസീമ, മുർഷിദ്, യൂസഫ് വെള്ളോടത്തിൽ എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story