Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Dec 2021 5:39 AM IST Updated On
date_range 6 Dec 2021 5:39 AM ISTതെയ്യങ്ങൾ പ്രമേയമാക്കിയുള്ള ചിത്രപ്രദർശനം തുടങ്ങി
text_fieldsbookmark_border
കോഴിക്കോട്: കരിമ്പച്ച തെഴുക്കുന്ന കൈതച്ചെടിയുടെ മറപറ്റി വരണ്ട മണ്ണും ഉണങ്ങിയ മരവും നോക്കുന്ന തെയ്യക്കോലം, മനുഷ്യൻ തീർത്ത വിപത്തുകൾക്കു നടുവിൽ സങ്കടച്ചോരയുമായി നിൽക്കുന്ന തെയ്യം, പൂത്ത ചെമ്പകം വാരിപ്പുണർന്ന് പ്രകൃതിയുടെ അവസാന നിലവിളിപോലെ കത്തുന്ന തെയ്യങ്ങൾ... ഇങ്ങനെ തെയ്യക്കോലങ്ങളെ പ്രമേയമാക്കി രചിച്ച ചിത്രങ്ങളുടെ പ്രദർശനം ലളിതകല അക്കാദമി ആർട്ട് ഗാലറിയിൽ തുടങ്ങി. രാജേന്ദ്രൻ പുല്ലൂരിൻെറ 'രൂപാന്തരം' എന്ന ചിത്രപ്രദർശനത്തിനാണ് തുടക്കമായത്. കടുംനിറങ്ങളിൽ ആധുനിക മനുഷ്യൻെറ വേദനകൾ വരച്ചിടുന്നതാണ് ചിത്രങ്ങൾ ഓരോന്നും. കോഴിക്കോട്ടടക്കം നേരത്തേ നിരവധി പ്രദർശനങ്ങൾ നടത്തിയ രാജേന്ദ്രൻ കാഞ്ഞങ്ങാട് സ്വദേശിയാണ്. നിരവധി പുരസ്കാരങ്ങളും നേടിയിട്ടുണ്ട്. ആർട്ടിസ്റ്റ് സഗീർ ഉദ്ഘാനം ചെയ്തു. അഡ്വ. ടി.കെ. രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു. പ്രദർശനം ഡിസംബർ 11 വരെയുണ്ടാവും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story