Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപുസ്തക പ്രകാശനവും...

പുസ്തക പ്രകാശനവും കുടുംബ സംഗമവും

text_fields
bookmark_border
പുസ്തക പ്രകാശനവും കുടുംബ സംഗമവും
cancel
തുറമുഖ മന്ത്രി അഹമ്മദ് ദേവർകോവിൽ പ്രകാശനം നിർവഹിച്ചു കൊടിയത്തൂർ : വ്യവസായിയും സാമൂഹ്യ സേവന മേഖലയിൽ നിറ സാന്നിധ്യവുമായിരുന്ന കൊടിയത്തൂർ എം.എ. മുഹമ്മദി​ൻെറ ഓർമക്കുറിപ്പുകളുടെ സമാഹാരമായ 'എം.എ. മുഹമ്മദ് സാഹിബ് ഓർമകളും അനുഭവങ്ങളും' പുസ്തകം പ്രകാശനം ചെയ്തു . തുറമുഖ മന്ത്രി അഹമ്മദ് ദേവർകോവിൽ എം.എ. മുഹമ്മദി​ൻെറ ഡ്രൈവറുമായിരുന്ന ചന്ദ്രൻ മാന്ത്രക്ക് നൽകിയാണ് പ്രകാശനം നിർവഹിച്ചത്. പി.ടി.എം ഹയർ സെക്കൻഡറി സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ പി.വി. അബ്​ദുൽ വഹാബ് എം.പി അനുസ്മരണ പ്രഭാഷണം നിർവഹിച്ചു .എൻ.കെ. അബ്​ദുറഹിമാൻ അധ്യക്ഷത വഹിച്ചു. മുൻ എം.എൽ. എ, കെ.എം. ഷാജി, പഞ്ചായത്ത് പ്രസിഡൻറ്​ ഷംലൂലത്ത് , എം.ജി. ഗോപിനാഥ്, ഒ. അബ്​ദുല്ല, ബന്ന ചേന്നമംഗലൂർ ,അജ്മൽ മുഈൻ എന്നിവർ സംസാരിച്ചു. എം.എ. അബ്​ദുറഹിമാൻ സ്വാഗതവും നാസർ കോളായി നന്ദിയും പറഞ്ഞു. മുസ്​ലിയാരകത്ത് മഖ്‌ദൂം കുടുംബ ത്തിലെ ഇരുനൂറിലധികം പേർ പങ്കെടുത്ത സംഗമവും നടന്നു. kdr 1 'എം.എ. മുഹമ്മദ് സാഹിബ് ഓർമകളും അനുഭവങ്ങളും' പുസ്തകം തുറമുഖ മന്ത്രി അഹമ്മദ് ദേവർകോവിൽ പ്രകാശനം നിർവഹിച്ചപ്പോൾ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story