Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Dec 2021 5:31 AM IST Updated On
date_range 6 Dec 2021 5:31 AM ISTയൂത്ത് സമ്മിറ്റ് സംഘടിപ്പിച്ചു
text_fieldsbookmark_border
പാലേരി: 'ഇസ്ലാം ആശയസംവാദത്തിൻെറ സൗഹൃദ നാളുകൾ' സംസ്ഥാനതല കാമ്പയിനിൻെറ ഭാഗമായി പാറക്കടവിൽ . ജമാഅത്തെ ഇസ്ലാമി സംസ്ഥാന സമിതി അംഗം സി. ദാവൂദ് മുഖ്യപ്രഭാഷണം നടത്തി. സംഘ്പരിവാർ കാലത്ത് പ്രതിപക്ഷകക്ഷികളുടെ കൂട്ടായ്മ രാജ്യത്തിന് അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു. സോളിഡാരിറ്റി പാറക്കടവ് യൂനിറ്റ് പ്രസിഡൻറ് എൻ.സി. സുഹൈൽ അധ്യക്ഷത വഹിച്ചു. എസ്.ഐ.ഒ കോഴിക്കോട് ജില്ല പ്രസിഡൻറ് നവാസ് പാറക്കടവ്, ഐഡിയൽ കോളജ് പ്രിൻസിപ്പൽ എ.കെ. ഹാരിസ് തുടങ്ങിയവർ സംസാരിച്ചു. ജി.ഐ.ഒ യൂനിറ്റ് പ്രസിഡൻറ് നുഹ മറിയം സ്വാഗതവും എസ്.ഐ.ഒ യൂനിറ്റ് പ്രസിഡൻറ് എം. ജവാദ് നന്ദിയും പറഞ്ഞു. photo : പാലേരി പാറക്കടവിൽ സംഘടിപ്പിച്ച യൂത്ത് സമ്മിറ്റിൽ ജമാഅത്തെ ഇസ്ലാമി സംസ്ഥാന സമിതി അംഗം സി. ദാവൂദ് സംസാരിക്കുന്നു

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story