Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകോസ്മറ്റോളജി കോഴ്സ്​:...

കോസ്മറ്റോളജി കോഴ്സ്​: വിദ്യാർഥികളുടെ പ്രശ്​നം ഒത്തുതീർക്കാൻ ധാരണ

text_fields
bookmark_border
കോഴിക്കോട്: കോസ്മറ്റോളജി കോഴ്സി​‍ൻെറ പേരില്‍ വിദ്യാര്‍ഥികളില്‍നിന്ന് ലക്ഷങ്ങള്‍ വാങ്ങി കോഴ്​സ്​ നടത്തിയില്ലെന്ന പരാതിയിൽ സിറ്റി പൊലീസ്​ കമീഷണറുടെ സാന്നിധ്യത്തിൽ നടന്ന ചർച്ചയിൽ ഒത്തുതീർപ്പ്​ ധാരണ. നടക്കാവ് ഇംഗ്ലീഷ് പള്ളിക്ക്​ സമീപം ലാക്മെ അക്കാദമി കോസ്മറ്റോളജി സ്ഥാപന ഉടമകളുമായി നടത്തിയ ചര്‍ച്ചയിലാണ്​ കോഴ്​സ് നാലു മാസത്തിനകം പൂർത്തിയാക്കി സർട്ടിഫിക്കറ്റുകൾ നൽകാമെന്ന്​ ഉറപ്പ്​ ലഭിച്ചത്​. കോഴ്​സ്​ തുടരാൻ താൽ​പര്യമില്ലാത്തവർക്ക്​ പാതി ഫീസ്​ തിരിച്ചുനൽകാമെന്നും വിശദവിവരങ്ങൾ ചൊവ്വാഴ്​ച അറിയിക്കാമെന്നുമാണ്​ മാനേജ്​മൻെറി​‍ൻെറ ഉറപ്പ്​. കൂടുതൽ ഫീസ്​ നൽകിയവർക്ക്​ അധിക തുക നൽകുന്നകാര്യവും പരിശോധിക്കും. 2019 മേയിലാണ് അഡ്വാന്‍സ് കോസ്മറ്റോളജി, മേക്കപ് ആര്‍ട്ടിസ്​റ്ററി, ബേസിക് കോസ്മറ്റോളജി തുടങ്ങിയ കോഴ്സുകള്‍ക്കായി വിദ്യാര്‍ഥികള്‍ സ്ഥാപനത്തില്‍ ചേര്‍ന്നത്. തുടക്കത്തില്‍തന്നെ മുഴുവന്‍ ഫീസും ഇവര്‍ കൈപ്പറ്റിയിരുന്നു. കോഴ്സ് തുടങ്ങി ഏഴ് മാസമായിട്ടും പ്രധാന ക്ലാസുകള്‍പോലും ലഭിച്ചില്ലെന്നായിരുന്നു പരാതി. അസി. പൊലീസ്​ കമീഷണർ എ. ഉമേഷ്​, വിദ്യാർഥി പ്രതിനിധികളായ വി. സ്വാതി, എം. ധന്യ, ഡിൽന പ്രവീൺ, ബിസ്​മി ജാൻ, മാനേജ്​മൻെറ്​ പ്രതിനിധികളായ ശിവകുമാർ, ടിറ്റൊ മാത്യു, ഇജാസ്​എന്നിവരും പ​ങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story