Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Dec 2021 5:37 AM IST Updated On
date_range 4 Dec 2021 5:37 AM ISTയു.പി വിദ്യാർഥികൾക്കായി ചിത്രരചന മത്സരം
text_fieldsbookmark_border
ബാലുശ്ശേരി: ലയൺസ് ക്ലബ് ബാലുശ്ശേരിയുടെ ആഭിമുഖ്യത്തിൽ ചിത്രരചന മത്സരം നടത്തുന്നു. 'സമാധാനം സാധ്യമാണ്' വിഷയത്തിൽ ജില്ലയിലെ യു.പി സ്കൂൾ വിദ്യാർഥികൾക്കായി നടത്തുന്ന വാട്ടർകളർ ചിത്രരചന മത്സരം അഞ്ചിന് രാവിലെ 9.30ന് ഇ-ബ്രിഡ്ജ് ഹാളിൽ സാഹിത്യകാരൻ ഡോ. സോമൻ കടലൂർ ഉദ്ഘാടനം ചെയ്യും. മത്സരത്തിൽ വിജയികളാകുന്നവർക്ക് ജില്ല-സംസ്ഥാന മത്സരങ്ങളിൽ പങ്കെടുക്കാനുള്ള അവസരമുണ്ടാകുമെന്ന് ലയൺസ് ക്ലബ് ഭാരവാഹികളായ ഫൈസൽ കിനാലൂർ, യു.പി. സുരേഷ്ബാബു, പഞ്ചമി ഗംഗാധരൻ എന്നിവർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. മത്സരത്തിൽ പങ്കെടുക്കാനാഗ്രഹിക്കുന്ന വിദ്യാർഥികൾ 9947751510 എന്ന ഫോൺ നമ്പറിൽ പേര് രജിസ്റ്റർ ചെയ്യണം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story