Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightബേപ്പൂർ അന്താരാഷ്​ട്ര...

ബേപ്പൂർ അന്താരാഷ്​ട്ര ജലമേള നിർത്തിവെക്കണമെന്ന് കത്ത്

text_fields
bookmark_border
ബേപ്പൂർ: ഡിസംബർ അവസാനവാരം നടത്തുന്ന ബേപ്പൂർ അന്താരാഷ്​ട്ര ജലമേള നിലവിലെ പ്രത്യേക സാഹചര്യത്തിൽ നിർത്തിവെക്കണമെന്ന് മുഖ്യമന്ത്രിക്ക് കത്ത് നൽകി. പ്രളയവും കോവിഡ് മഹാമാരിയും കാരണം നാടി‍ൻെറ സാമൂഹിക-സാമ്പത്തിക ചുറ്റുപാടുകൾ മോശമായ അവസ്ഥയിൽ ടൂറിസത്തി‍ൻെറ പുരോഗതിക്കെന്ന പേരിൽ ഖജനാവിലെ പണം ധൂർത്തടിക്കാൻ ഉപകരിക്കുന്ന അന്താരാഷ്​ട്ര ജലമേള ഒഴിവാക്കണമെന്ന് മാത്തോട്ടത്തെ പൊതുപ്രവർത്തകനായ ചെട്ടിയാംകണ്ടി സക്കീർഹുസൈൻ മുഖ്യമന്ത്രിക്കും പ്രതിപക്ഷ നേതാവിനും ധനമന്ത്രിക്കും അയച്ച കത്തിൽ ചൂണ്ടിക്കാട്ടി. ഇന്ധന വിലയും പാചകവാതക വിലയും അവശ്യസാധനങ്ങളുടെ വിലക്കയറ്റവുംമൂലം പൊറുതിമുട്ടിയ സന്ദർഭത്തിൽ നടത്തുന്ന ജലോത്സവം അനവസരത്തിലാണ്. കോവിഡി‍ൻെറ പുതിയ വകഭേദമായ ഒമിക്രോൺ വൈറസ് ഭീതിയുടെ സാഹചര്യത്തിൽ ആൾക്കൂട്ടവും ആഘോഷത്തിമിർപ്പും അഭികാമ്യമല്ല. സ്ഥിരമായ തൊഴിലവസരങ്ങൾ സൃഷ്​ടിക്കുന്നതിനുള്ള കർമപരിപാടികളും ജനക്ഷേമകരമായ പ്രവർത്തനങ്ങളും ആവിഷ്കരിക്കുകയാണ് അത്യാവശ്യമായി വേണ്ടതെന്ന അഭിപ്രായമാണുള്ളത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story