Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 Nov 2021 5:37 AM IST Updated On
date_range 30 Nov 2021 5:37 AM ISTരാഷ്ട്രീയപ്രവർത്തനം മൂല്യങ്ങൾ സംരക്ഷിച്ചുകൊണ്ടാവണം -മുല്ലപ്പള്ളി
text_fieldsbookmark_border
കോട്ടപ്പള്ളി: രാഷ്ട്രീയപ്രവർത്തനം ജനാധിപത്യമൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുകൊണ്ടുള്ളതാവണമെന്ന് മുൻ കെ.പി.സി.സി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രൻ. അത്തരം പ്രവർത്തനങ്ങളേ സമൂഹത്തിൽ നിലനിൽക്കുകയുള്ളൂവെന്നും വികസന പ്രവർത്തനങ്ങൾ ജനങ്ങളുടെ ക്ഷേമവും പ്രകൃതിസൗഹാർദതയും മുൻനിർത്തി മാത്രമേ സുസ്ഥിരമായ സാധ്യതകൾ ഉള്ളൂവെന്നും അദ്ദേഹം പറഞ്ഞു. കോട്ടപ്പള്ളിയിൽ കോൺഗ്രസ് നേതാവായിരുന്ന സി.പി. ചാത്തു അനുസ്മരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പി.കെ. കൃഷ്ണൻ അധ്യക്ഷത വഹിച്ചു. ഡി.സി.സി സെക്രട്ടറി രാധാകൃഷ്ണൻ കാവിൽ, സബിത മണക്കുനി, അമ്മാരപ്പള്ളി കുഞ്ഞിശങ്കരൻ, എഫ്.എം. മുനീർ, വി.പി. ദുൽഖിഫിൽ, പി.സി. ഷീബ ബവിത്ത് മലോൽ എന്നിവർ സംസാരിച്ചു. പടം..കോട്ടപ്പള്ളിയിൽ കോൺഗ്രസ് നേതാവായിരുന്ന സി.പി. ചാത്തു അനുസ്മരണം മുല്ലപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story