Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 Nov 2021 5:32 AM IST Updated On
date_range 30 Nov 2021 5:32 AM ISTഇന്ത്യയെ കോർത്തിണക്കിയത് കോൺഗ്രസ് എന്നവികാരം -കെ. സുധാകരൻ
text_fieldsbookmark_border
കോഴിക്കോട്: ജാതിക്കും മതത്തിനും ഭാഷാവൈവിധ്യത്തിനുമെല്ലാം അതീതമായി ഇന്ത്യയെ കോർത്തിണക്കിയത് കോൺഗ്രസ് എന്ന വികാരമാണെന്നും കോൺഗ്രസില്ലാത്ത ഇന്ത്യക്ക് അസ്തിത്വമുണ്ടാവില്ലെന്നും കെ.പി.സി.സി പ്രസിഡൻറ് കെ. സുധാകരൻ എം.പി. വിവിധ പാർട്ടികളിൽനിന്ന് രാജിവെച്ച് കോൺഗ്രസിൽ ചേർന്നവർക്ക് ഡി.സി.സിയുടെ നേതൃത്വത്തിൽ നൽകിയ വരവേൽപ്പ് സമ്മേളനം ടൗൺ ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഈ നാടുണ്ടാക്കിയതും സ്വാതന്ത്ര്യം നേടിതന്നതുമെല്ലാം കോൺഗ്രസാണ്. കോൺഗ്രസിൻെറ പ്രത്യയശാസ്ത്രത്തിന് പകരംവെക്കാൻ മറ്റൊന്നുമില്ല. കമ്യൂണിസ്റ്റ് പ്രസ്ഥാനം തൊഴിലാളിവർഗത്തോട് നീതി പുലർത്തിയില്ല. മുഖ്യമന്ത്രി പിണറായി വിജയൻ തൊഴിലാളി വർഗത്തിൻെറ പ്രതിനിധിയാണെന്ന് കമ്യൂണിസ്റ്റുകാർക്കുപോലും പറയാനാവില്ല. ഇടതുസർക്കാറിൻെറ നയവും നേതാക്കളുടെ പ്രവർത്തനവും സ്വാർഥതയുടേതാണ്. രാജ്യത്തെ ജനങ്ങളെ ഭിന്നിപ്പിക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നെതന്നും അദ്ദേഹം പറഞ്ഞു. സി.പി.എം നേതാവും മുൻ കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറുമായ എൻ.വി. ബാലൻ നായർ, യുവജനതാദൾ മുൻ ജില്ല പ്രസിഡൻറ് ഒ.കെ. ഷാജി, സി.പി.എം മുൻ ലോക്കൽ കമ്മിറ്റി അംഗം സി.കെ. അജീഷ് തുടങ്ങി 314 പേരാണ് പുതുതായി കോൺഗ്രസിൽ ചേർന്നത്. ഇവരെ സുധാകരൻ ഷാൾ അണിയിച്ച് സ്വീകരിച്ചു. ബ്രിട്ടീഷുകാരുെട ഭരണരീതിയാണ് മോദി രാജ്യത്ത് തുടരുന്നതെന്നും ഇതിനായി വിവിധ സമൂഹങ്ങളെ പരസ്പരം ഭിന്നിപ്പിക്കുകയാണെന്നും ചടങ്ങിൽ മുഖ്യാതിഥിയായ എ.ഐ.സി.സി ജനറൽ സെക്രട്ടറി താരിഖ് അൻവർ പറഞ്ഞു. നിയമസഭ തെരഞ്ഞെടുപ്പിലുണ്ടായ പരാജയത്തിൽനിന്നും പാഠം ഉൾക്കൊണ്ട കോൺഗ്രസ് താഴെതട്ടിലടക്കം പ്രവർത്തനം വ്യാപിപ്പിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഡി.സി.സി പ്രസിഡൻറ് അഡ്വ. കെ. പ്രവീൺകുമാർ അധ്യക്ഷതവഹിച്ചു. അഡ്വ. പി.എം. നിയാസ്, എൻ. സുബ്രഹ്മണ്യൻ, കെ.സി. അബു, കെ.എം. അഭിജിത്ത്, കെ. ജയന്ത്, യു. രാജീവൻ, കെ. ബാലനാരായണൻ, െക.കെ. അബ്രഹാം, മുനീർ എരവത്ത്, വിദ്യാബാലകൃഷ്ണൻ, പി.എം. അബ്ദുറഹിമാൻ തുടങ്ങിയവർ സംസാരിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story