Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightട്രെയിൻ തട്ടി വയോധികൻ...

ട്രെയിൻ തട്ടി വയോധികൻ മരിച്ചു

text_fields
bookmark_border
മൃതദേഹവുമായി ട്രെയിൻ ഓടിയത് അഞ്ചു കിലോമീറ്റർ പയ്യന്നൂർ: തൃക്കരിപ്പൂർ മീലിയാട്ടെ തെക്കെവീട്ടിൽ കുമാര​ൻ (74) ട്രെയിൻ തട്ടി മരിച്ചു. മൃതദേഹവുമായി ട്രെയിൻ അഞ്ചു കിലോമീറ്ററോളം ഓടിയാണ്​ നിന്നത്​​. ഞായറാഴ്ച രാവിലെ 9.25 ഓടെ ജബൽപുർ-കോയമ്പത്തൂർ സൂപ്പർഫാസ്​റ്റിടിച്ചാണ് കുമാരൻ മരിച്ചത്. ഇദ്ദേഹം ബധിരനും മൂകനുമാണ്​. തൃക്കരിപ്പൂർ സ്​റ്റേഷൻ വിട്ടതിനുശേഷമാണ് അപകടമെന്ന് കരുതുന്നു. അപകടത്തിൽ എൻജി​ൻെറ മുന്നിൽ കുടുങ്ങിയ മൃതദേഹവുമായാണ്​ ട്രെയിൻ പയ്യന്നൂരിലെത്തി നിന്നത്​. ഈ ട്രെയിനിന്​ പയ്യന്നൂരിൽ സ്​റ്റോപ്പില്ല. മൃതദേഹം കണ്ട ഗേറ്റ്മാൻ വിളിച്ചുപറഞ്ഞതിനെ തുടർന്ന് വണ്ടി പയ്യന്നൂർ സ്​റ്റേഷനിൽ രണ്ടാമത്തെ ട്രാക്കിൽ നിർത്തിയിടുകയായിരുന്നു. പയ്യന്നൂർ പൊലീസ് സ്​ഥലത്തെത്തി മൃതദേഹം കണ്ണൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്കു മാറ്റി. ട്രെയിൻ ഒരു മണിക്കൂറിലധികം വൈകി 10.50ഓടെയാണ് സ്​റ്റേഷൻ വിട്ടത്. നേര​േത്ത ജബൽപുർ സൂപ്പർഫാസ്​റ്റിന് കടന്നുപോകാൻ ഏറനാട് എക്സ്പ്രസിനെ മൂന്നാം നമ്പർ ട്രാക്കിൽ നിർത്തിയിട്ടിരുന്നു. എന്നാൽ, ജബൽപുർ നിർത്തിയിടേണ്ടിവന്നതിനാൽ ഏറനാട് ഉൾപ്പെടെ മൂന്നു ട്രെയിനുകൾ കടന്നുപോയതിനുശേഷമാണ് ജബൽപുർ ട്രെയിൻ പോയത്. ചെമ്മങ്ങാട്ട് യശോദയാണ് കുമാര​ൻെറ ഭാര്യ. മക്കൾ: സി. വിനോദ്, വിധുവാല, വിദ്യ. മരുമക്കൾ: മിനി (മാവിലകടപ്പുറം), ബാബു (ഓരി), പരേതനായ നളിനാക്ഷൻ. സഹോദരങ്ങൾ: ടി.വി. കുഞ്ഞിരാമൻ (അന്തിത്തിരിയൻ രാമവില്യം കഴകം), ടി.വി. നാരായണൻ (ഹോട്ടൽ മീലിയാട്ട്), കാർത്യായനി, പരേതരായ അമ്പു, ബാലകൃഷ്ണൻ.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story