Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഗൃഹനാഥൻ്റെ...

ഗൃഹനാഥൻ്റെ തിരോധാനത്തിന് ഏഴു വർഷം ;കുടുംബത്തിൻ്റെ കാത്തിരിപ്പു തുടരുന്നു

text_fields
bookmark_border
ഗൃഹനാഥൻ്റെ തിരോധാനത്തിന് ഏഴു വർഷം ;കുടുംബത്തിൻ്റെ കാത്തിരിപ്പു തുടരുന്നു
cancel
ഗൃഹനാഥ‍ൻെറ തിരോധാനത്തിന് ഏഴു വർഷം; കാത്തിരിപ്പുമായി കുടുംബം കൊയിലാണ്ടി: സുഹൃത്തി​ൻെറ കൈയിൽനിന്ന്​ പണം വാങ്ങാൻ വീട്ടിൽനിന്ന് ഇറങ്ങിപ്പോയ ഗൃഹനാഥനെ കാണാതായിട്ട് ഏഴു വർഷം. 2015 ജനുവരി ഏഴിനാണ് കുറുവങ്ങാട് സെൻട്രൽ ശേഖ മൻസിലിൽ അബ്​ദുൽ അസീസ് തനിക്ക്​ കിട്ടാനുള്ള ലക്ഷം രൂപ കൈപ്പറ്റാൻ രാത്രി ഒമ്പതു മണിയോടെ മൂടാടിയിലേക്ക് ഇരുചക്രവാഹനത്തിൽ പോയത്. രാത്രി 10 മണിയോടെ വീട്ടിൽനിന്ന്​ വിളിച്ചപ്പോൾ കുറച്ച്​ വൈകുമെന്നായിരുന്നു മറുപടി. പിന്നീട് വിവരമൊന്നുമുണ്ടായില്ല. ആഴ്ച കഴിഞ്ഞപ്പോൾ അബ്​ദുൽ അസീസ് യാത്രചെയ്ത ഇരുചക്രവാഹനം വെങ്ങളം റെയിൽവേ മേൽപാലത്തിന്​ ചുവട്ടിൽനിന്ന്​ ലഭിച്ചു. ലോക്കൽ പൊലീസി‍ൻെറ അന്വേഷണത്തിൽ പുരോഗതിയുണ്ടായില്ല. ഇതേതുടർന്ന്​ ഹൈകോടതിയെ സമീപിച്ചു. കേസ് ക്രൈംബ്രാഞ്ചിന്​ കൈമാറി. അന്വേഷണം സി.ബി.ഐക്ക്​ കൈമാറണമെന്നാണ് വീട്ടുകാരുടെ ആവശ്യം. ഖത്തർ, കുവൈത്ത് എന്നിവിടങ്ങളിൽ 20 വർഷത്തോളം ജോലി ചെയ്തശേഷം 2012ൽ ആണ് ഗൾഫ് വിട്ട്​ പോന്നത്. കുറച്ചു കാലം ജീപ്പ് ഡ്രൈവറായി ജോലിചെയ്തു. പിന്നീട് സ്​റ്റേഷനറി കട തുടങ്ങി. വീട്ടിൽനിന്ന് ഇറങ്ങുമ്പോൾ ലുങ്കിയും ഷർട്ടുമായിരുന്നു വേഷം. ഭാര്യയും മൂന്നു മക്കളുമടങ്ങുന്നതാണ് കുടുംബം. പടം Koy 1 അബ്​ദുൽ അസീസ്
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story