Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 Nov 2021 5:28 AM IST Updated On
date_range 29 Nov 2021 5:28 AM ISTഭക്ഷണത്തിെൻറ പേരിൽ ഭിന്നിപ്പിക്കുന്നതിനെതിരെ മഹല്ല് ജമാഅത്ത് കൗൺസിൽ
text_fieldsbookmark_border
ഭക്ഷണത്തിൻെറ പേരിൽ ഭിന്നിപ്പിക്കുന്നതിനെതിരെ മഹല്ല് ജമാഅത്ത് കൗൺസിൽ ഭക്ഷണത്തിൻെറ പേരിൽ ഭിന്നിപ്പിക്കുന്നതിനെതിരെ മഹല്ല് ജമാഅത്ത് കൗൺസിൽ കോഴിക്കോട് : ഭക്ഷണത്തിൻെറ പേരിൽ ഭിന്നത സൃഷ്ടിക്കാനുള്ള നീക്കത്തിനെതിരെ മഹല്ല് ജമാഅത്ത് കൗൺസിൽ. കൗൺസിൽ സംസ്ഥാന പ്രസിഡൻറ് അഡ്വ. പി.ടി.എ. റഹീം എം.എൽ.എ യുടെ നേതൃത്വത്തിൽ സംസ്ഥാന നേതാക്കൾ കോഴിക്കോട് പാരഗൺ ഹോട്ടലിൽ നിന്ന് ഉച്ചഭക്ഷണം കഴിച്ച് സൗഹൃദ കൂടിക്കാഴ്ച നടത്തി. വൃത്തിയും ശുദ്ധിയുമുള്ള ഭക്ഷണം ആരു പാകം ചെയ്താലും അത് ഹലാലാണെന്ന് പി.ടി.എ. റഹീം പറഞ്ഞു. അനുവദനീയം എന്നാണ് ഹലാൽ എന്നതിൻെറ അർഥം. പിടിച്ചു പറിച്ചതും മോഷ്ടിച്ചതുമായ ഭക്ഷണം ഹലാലല്ല. സന്തോഷത്തോടെയും പൊരുത്തത്തോടെയും ലഭിക്കുന്ന ശുദ്ധിയുള്ള ഭക്ഷണം ഹലാലാണ്. ഹാലാൽ, നോൺ ഹലാൽ എന്നീ പരാമർശങ്ങൾ നടത്തി ഭക്ഷണത്തിൻെറ പേരിൽ വെറുപ്പും വിദ്വേഷവും പ്രചരിപ്പിച്ച് വർഗീയ ധ്രുവീകരണത്തിനുള്ള ശ്രമങ്ങളെ ചെറുത്തു തോൽപിക്കണമെന്ന് എം.എൽ.എ പറഞ്ഞു. എം.ജെ.സി ജനറൽ സെക്രട്ടറി പി.കെ.എ. കരീം , സെക്രട്ടറി ഷബീർ ചെറുവാടി, ഹജ്ജ് കമ്മിറ്റി മെംബർ മുഹമ്മദ് കാസിം കോയ പൊന്നാനി , അഡ്വ. പി.കെ. മുഹമ്മദ് പുഴക്കര, കെ.ടി. അബ്ദു റഹ്മാൻ ഏറനാട്, പി. അബ്ദുൽ ഖാദർ, സൈനുദ്ദീൻ സ്വാബിരി , എൻ.പി.സി. അബൂബക്കർ, സി.പി. അബ്ദുല്ലക്കുട്ടി മാസ്റ്റർ എന്നിവരും കൂട്ടായ്മയിൽ പങ്കെടുത്തു. പാരഗൺ ഹോട്ടൽ മാനേജ്മൻെറ് പ്രതിനിധികളായ രത്നാകരൻ പാലാട്ട് , വി. രാജേഷ് എന്നിവർ സ്വീകരിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story