Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 Nov 2021 5:41 AM IST Updated On
date_range 27 Nov 2021 5:41 AM ISTഇതാ കുട്ടികളെ സത്യസന്ധത പഠിപ്പിക്കാന്‍ 'കുട്ടിക്കട'
text_fieldsbookmark_border
CLKP എകരൂല്‍: കടയുടമയില്ലാത്ത ഈ കുട്ടിക്കടയില്‍ വില്‍പനക്കാര്‍ ഇല്ല, വാങ്ങുന്നവരേയുള്ളൂ. പേന, പെന്‍സിൽ, കട്ടര്‍, ചാര്‍ട്ട് പേപ്പര്‍, കത്രിക, പശ ഉള്‍പ്പെടെ പഠനോപകരണങ്ങളെല്ലാം ഈ കടയിലുണ്ട്. കുട്ടികള്‍ക്ക് കടയില്‍ വരാം, ചാര്‍ട്ടില്‍ എഴുതിത്തൂക്കിയ വിലനോക്കി സാധനമെടുക്കാം. പണം പെട്ടിയില്‍ നിക്ഷേപിക്കാം. വേലത്തരങ്ങള്‍ കാണിക്കുന്നുണ്ടോ എന്ന് നോക്കാന്‍ ആരുമില്ല. ഉണ്ണികുളം ഗവ. യു.പി സ്‌കൂളില്‍ കഴിഞ്ഞദിവസം 'സത്യം ഇത് ഞങ്ങളുടെ കച്ചോടം' എന്ന പേരില്‍ തുടങ്ങിയ കുട്ടിക്കടയുടെ ലക്ഷ്യം കുട്ടികളെ സത്യസന്ധത പഠിപ്പിക്കുകയാണ്. കുട്ടികള്‍ക്ക് ആവശ്യമായ സാധനങ്ങള്‍ കുട്ടിക്കടയില്‍ ഒരുക്കിയിട്ടുണ്ട്. സാധനസാമഗ്രികളുടെ വിലയും പണപ്പെട്ടിയും ഉണ്ട്. ആവശ്യമുള്ള കുട്ടികള്‍ വന്ന് സാധനം എടുത്ത് പോകാം. ഏതായാലും സംഗതി വന്‍വിജയമായി. കുട്ടികള്‍ സത്യസന്ധരും വിശ്വസ്തരുമാണെന്ന് തെളിയിച്ചുകൊണ്ട്, വിറ്റുപോയ സാധനങ്ങള്‍ നോക്കിയപ്പോള്‍ കണക്ക് കൃത്യം. കച്ചവടമല്ല, അതിനേക്കാള്‍ മഹത്തായ സത്യസന്ധതയെക്കുറിച്ച് കുട്ടികളെ പഠിപ്പിക്കുകയാണ് കുട്ടിക്കടയുടെ ലക്ഷ്യമെന്ന് അധ്യാപകര്‍ പറഞ്ഞു. സാധനങ്ങള്‍ വാങ്ങാൻ കുട്ടികൾ പുറത്തുപോകുന്നത് ഒഴിവാക്കാം എന്നതും കുട്ടിക്കടയുടെ ലക്ഷ്യമാണ്. സ്‌കൂളിലെ കോഓപറേറ്റിവ് സ്റ്റോറിൻെറ ഭാഗമായിട്ടാണ് ഈ കടയും തുടങ്ങിയത്. ഉണ്ണികുളം ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് ഇന്ദിര ഏറാടിയില്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻറ് നിജില്‍രാജ് അധ്യക്ഷത വഹിച്ചു. ഒന്നാം ക്ലാസ് വിദ്യാര്‍ഥിനി ശ്രീപാര്‍വതി ആദ്യ കച്ചവടം നടത്തി. ബിച്ചു ചിറക്കല്‍, വി.വി. ശേഖരന്‍ നായര്‍, എം. മിനിജ റാണി, എന്‍. രാജീവന്‍, ലിബി, പി.വി. ഗണേഷ്, ടി. നന്ദിനി, കൃഷ്ണകുമാര്‍, എ.കെ. ഷീബ, സിന്ധു, കെ. ശ്രീലേഖ, കെ. രാജീവ്, സുരൂപ എന്നിവര്‍ സംസാരിച്ചു. പ്രധാന അധ്യാപകന്‍ എ.കെ. മുഹമ്മദ് ഇഖ്ബാല്‍ സ്വാഗതവും ടി.പി. ഷീജ നന്ദിയും പറഞ്ഞു. potoEKAROOL 55: ഉണ്ണികുളം ഗവ. യു.പി സ്‌കൂളില്‍ തുടങ്ങിയ കുട്ടിക്കട ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് ഇന്ദിര ഏറാടിയില്‍ ഉദ്ഘാടനം ചെയ്യുന്നു

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story