Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Nov 2021 5:41 AM IST Updated On
date_range 23 Nov 2021 5:41 AM ISTകടന്നല്‍ക്കുത്തേറ്റ മത്സ്യത്തൊഴിലാളി മരിച്ചു
text_fieldsbookmark_border
ഉദുമ: കടന്നല്‍ക്കുത്തേറ്റ് ചികിത്സയിലായിരുന്ന മത്സ്യത്തൊഴിലാളി മരിച്ചു. ബേക്കല്‍ പൊലീസ് സ്‌റ്റേഷനു മുന്‍വശത്ത് താമസിക്കുന്ന പരേതനായ കൊന്തൻെറ ഭാര്യ പാറുവാണ് (70) തിങ്കളാഴ്ച പുലര്‍ച്ചെ മംഗലാപുരത്ത് സ്വകാര്യ ആശുപത്രിയില്‍ മരിച്ചത്. ഈ മാസം 14ന് കളനാട് വെച്ച് മത്സ്യവില്‍പന കഴിഞ്ഞ് മടങ്ങുമ്പോഴാണ് കടന്നല്‍ക്കുത്തേറ്റത്. തുടർന്ന് ഉദുമ നഴ്‌സിങ് ഹോമിലും കാസര്‍കോട് കെയര്‍വെൽ ആശുപത്രിയിലും പ്രവേശിപ്പിച്ചു. നില ഗുരുതരമായതിനാല്‍ മൂന്നു ദിവസം മുമ്പാണ് മംഗലാപുരത്തേക്കു മാറ്റിയത്. മക്കള്‍: ശ്രീമതി, സരോജിനി, സതീശന്‍ (മൂവരും മത്സ്യത്തൊഴിലാളികള്‍). മരുമക്കള്‍: മോഹനന്‍, രാഘവന്‍. സഹോദരങ്ങള്‍: കുമ്പ, മുകുന്ദന്‍(കാഞ്ഞങ്ങാട്), വാമനന്‍, പരേതനായ കിട്ടന്‍. paru uduma

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story