Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപിസ ഷോപ്പിൽ തീപിടിത്തം

പിസ ഷോപ്പിൽ തീപിടിത്തം

text_fields
bookmark_border
കോഴിക്കോട്​: ഹോട്ടലിലെ അടുക്കളയിൽ തീപിടിച്ചെങ്കിലും അഗ്​നിരക്ഷസേനയുടെ സമയോചിതമായ ഇടപെടലിൽ വൻദുരന്തം ഒഴിവായി. ബീച്ചിനടുത്ത്​ ബോംബെ ഹോട്ടലിന്​ എതിർവശത്തുള്ള പിസയും ബർഗറും വിൽക്കുന്ന കടയിലാണ്​ തീപിടിത്തമുണ്ടായത്​. ഞായറാഴ്​ച വൈകീട്ട്​ 4.20നായിരുന്നു തീപിടിത്തം. ഭക്ഷണം കഴിക്കാൻ പലരും ഇരിക്കുന്ന സമയത്തായിരുന്നു തീപിടിത്തം. ഇതോടെ ഇവർ ഇറങ്ങി രക്ഷപ്പെട്ടു. ഉടൻ സ്​ഥലത്തെത്തിയ ബീച്ച്​ അഗ്നിരക്ഷസേനയുടെ സംഘം തീപിടിത്തം നിയന്ത്രിക്കാൻ ശ്രമം തുടങ്ങി. ഉപയോഗിച്ചു​െകാണ്ടിരുന്നതടക്കം മൂന്നു​ ഗ്യാസ്​ സിലിണ്ടറുകൾ അടുക്കളയിലുണ്ടായിരുന്നു. ഒരു സിലിണ്ടറിന്​ ചോർച്ചയുണ്ടായിരുന്നു. ഇവയെല്ലാം അഗ്നിരക്ഷസേന മാറ്റി. ഷോർട്​ സർക്യൂട്ടാണോ ഗ്യാസ്​ ചോർച്ചയാണോ എന്ന്​ വ്യക്തമല്ല. അസി. സ്​റ്റേഷൻ ഓഫിസർ പി.കെ. ബഷീർ, ഗ്രേഡ്​ അസി. സ്​റ്റേഷൻ ഓഫിസർ രമേശൻ, ഫയർ ഓഫിസർമാരായ മുഹമ്മദ്​ ആസിഫ്​, സന്ദീപ്​, അഹമ്മദ്​ റഹീഷ്​, നിധിൻ, അഭിഷേക്​, ഫാസിൽ അലി, രൺദീപ്​, മധുപ്രസാദ്​, ഹോംഗാർഡുമാരായ മനോജ്​ കുമാർ, സുരേന്ദ്രൻ എന്നിവരാണ്​ രക്ഷാപ്രവർത്തനത്തിൽ പ​ങ്കെടുത്തത്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story