Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Nov 2021 5:32 AM IST Updated On
date_range 22 Nov 2021 5:32 AM ISTമെഡിക്കൽ കോളജ് വികസനം: ഇടപെടുമെന്ന് മന്ത്രി മുഹമ്മദ് റിയാസ്
text_fieldsbookmark_border
കോഴിക്കോട്: ഗവ. മെഡിക്കൽ കോളജ് ആശുപത്രി വിപുലീകരിക്കുന്നതിൽ അടിയന്തര ഇടപെടൽ ഉണ്ടാകുമെന്ന് പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. ദേശീയ ആരോഗ്യ ദൗത്യത്തിനു കീഴിൽ കലക്ടറേറ്റിൽ പ്രവർത്തിക്കുന്ന ഡിസ്ട്രിക്റ്റ് പ്രോഗ്രാം മാനേജ്മൻെറ് ആൻഡ് സപ്പോർട്ട് യൂനിറ്റിലെ കോവിഡ് ബ്രിഗേഡ് ജീവനക്കാർക്കുള്ള അനുമോദനവും മുൻ ജില്ല മെഡിക്കൻ ഓഫിസർ ഡോ. ജയശ്രീയെ ആദരിക്കുന്ന ചടങ്ങും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. മെഡിക്കൽ കോളജ് സംവിധാനത്തെ വിപുലീകരിക്കാനുള്ള എല്ലാ ശ്രമവും സർക്കാറിൻെറ ഭാഗത്തുനിന്ന് ഉണ്ടാവും. ഇതിനായി ഒറ്റക്കെട്ടായി പ്രവർത്തിക്കണമെന്നും മന്ത്രി പറഞ്ഞു. ഇതുവരെ കാണാത്ത രോഗങ്ങളും സംഭവ വികാസങ്ങളുമാണ് ഈ അടുത്ത കാലയളവിൽ ലോകത്ത് ഉണ്ടായിട്ടുള്ളത്. ഈ സമയങ്ങളിൽ ജീവൻ നൽകാൻ തയാറാണെന്ന് പറഞ്ഞ് പ്രതിരോധ പ്രവർത്തനങ്ങളിൽ നിലകൊണ്ടവരാണ് കോവിഡ് ബ്രിഗേഡുമാരെന്ന് മന്ത്രി പറഞ്ഞു. മൊബൈൽ മെഡിക്കൽ യൂനിറ്റ്, കോവിഡ് കൺട്രോൾ റൂം, ഇ-സഞ്ജീവനി തുടങ്ങി വിവിധ മേഖലകളിൽ പ്രവർത്തിച്ച ഡോക്ടർമാർ, േഡറ്റ എൻട്രി ഓപറേറ്റർമാർ, അറ്റൻഡർമാർ അടക്കം 95 പേരെയാണ് ആദരിച്ചത്. കെ.പി. കേശവമേനോൻ ഹാളിൽ നടന്ന ചടങ്ങിൽ മേയർ ഡോ. ബീന ഫിലിപ് അധ്യക്ഷതവഹിച്ചു. ജില്ല മെഡിക്കൽ ഓഫിസർ ഡോ. ഉമ്മർ ഫാറൂഖ്, ഡി.പി.എം ഡോ.എ. നവീൻ, ആർദ്രം അസി. നോഡൽ ഓഫിസർ ഡോ. അഖിലേഷ് കുമാർ, എൻ.എച്ച്.എം പി.ആർ.ഒ ടി. ഷിജു, ഓഫിസ് സെക്രട്ടറി കെ. രാമകൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story