Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Nov 2021 5:32 AM IST Updated On
date_range 22 Nov 2021 5:32 AM ISTമത്സ്യത്തൊഴിലാളിദിനത്തിൽ കടൽത്തീര പ്രതിഷേധം നടത്തി
text_fieldsbookmark_border
കോഴിക്കോട്: ലോക മത്സ്യത്തൊഴിലാളിദിനത്തിൽ കേന്ദ്ര സർക്കാറിൻെറ 'ബ്ലൂ ഇക്കണോമി' നയത്തിനെതിരെ കേരള സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷൻ ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ കടൽത്തീര പ്രതിഷേധത്തിൽ മത്സ്യത്തൊഴിലാളികൾ കടൽ സംരക്ഷണ പ്രതിജ്ഞയെടുത്തു. കാലാവസ്ഥ വ്യതിയാനവും മത്സ്യശോഷണവും കാരണം തകരുന്ന മത്സ്യമേഖലക്ക് കേന്ദ്ര-സംസ്ഥാന സർക്കാറുകൾ സംരക്ഷണം നൽകണം. സംസ്ഥാനത്തെ ഏറ്റവും വലിയ ഉൽപാദന മേഖലയായിട്ടും ഇന്ധനവില വർധന മൂലം നട്ടം തിരിയുന്ന മീൻപിടിത്തക്കാർക്ക് സബ്സിഡി നൽകാതെ കേന്ദ്രവും സംസ്ഥാനവും പരസ്പരം പഴിചാരുകയാണ്. കേന്ദ്ര സർക്കാറിൻെറ കടൽ വിറ്റഴിക്കുന്ന ബ്ലൂ ഇക്കണോമി നയത്തിൻെറ പൈലറ്റ് പ്രോജക്ടാണ് ബേപ്പൂർ-കൊച്ചി വാണിജ്യ കപ്പൽ ഗതാഗതമെന്നും കപ്പലുകളുടെ എണ്ണം വർധിക്കുമ്പോൾ തീരക്കടൽ മത്സ്യബന്ധനം അസാധ്യമാകും. ഇതിൻെറ നേർസാക്ഷ്യമാണ് ലക്ഷദ്വീപ് സമൂഹം. തീരശോഷണത്തിൽ ഭവനരഹിതരായവരെ അടിയന്തരമായി പുനരധിവസിപ്പിക്കണമെന്നും ആവശ്യമുയർന്നു. മുഖദാർ കടപ്പുറത്ത് നടന്ന പ്രതിഷേധപരിപാടി, കേരള പുഴ സംരക്ഷണ സമിതി സംസ്ഥാന സെക്രട്ടറി ടി.വി. രാജൻ ഉദ്ഘാടനം ചെയ്തു. പി.ടി. മുഹമ്മദ് കോയ സ്വാഗതം പറഞ്ഞു. കേരള സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷൻ സംസ്ഥാന സെക്രട്ടറി എം.പി. അബ്ദുൽ റാസിക്ക് അധ്യക്ഷത വഹിച്ചു. കെ.പി. കിഷോർ കുമാർ, എം.പി. ഹംജത്ത്, എ.ടി. വാഹിദ്, സി.ആർ. നാസർ, വി. ഹമീദ് എന്നിവർ സംസാരിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story