Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഅറവുമാലിന്യം തള്ളാൻ...

അറവുമാലിന്യം തള്ളാൻ ക്വട്ടേഷൻ; രണ്ടു പേർ പിടിയിൽ

text_fields
bookmark_border
അറവുമാലിന്യം തള്ളാൻ ക്വട്ടേഷൻ;  രണ്ടു പേർ പിടിയിൽ
cancel
വടകര: അറവുമാലിന്യം തള്ളുന്ന ക്വട്ടേഷൻ സംഘം പിടിയിൽ. വടകര താഴെ അങ്ങാടി സ്വദേശികളായ നൗഫല്‍, ഷമീര്‍ എന്നിവരെയാണ് നഗരസഭ ആരോഗ്യ വിഭാഗം പൊലീസി​‍ൻെറ സഹായത്തോടെ മാലിന്യം തള്ളുന്നതിനിടെ പിടികൂടിയത്. ചാക്കിലാക്കിയ മാലിന്യം സ്കൂട്ടറിലെത്തി വടകര ലിങ്ക് റോഡില്‍ തള്ളുകയായിരുന്നു. ഇത് മുനിസിപ്പല്‍ ഹെല്‍ത്ത് വിഭാഗത്തി​‍ൻെറ ശ്രദ്ധയിൽപെട്ടതോടെയാണ്​ ഇവർ വലയിലായത്​. വില്യാപ്പള്ളി ചെക്കോട്ടി ബസാറിലെ തിരുവള്ളൂര്‍ സ്വദേശി കള്ളാര്‍കണ്ടി അബ്​ദുല്ലയുടെ ഉടമസ്ഥതയില്‍ പ്രവര്‍ത്തിക്കുന്ന വല്യാണ്ടി ബീഫ് സ്​റ്റാളില്‍ നിന്നുള്ള അറവുമാലിന്യമാണ് തള്ളാൻ ക്വട്ടേഷനെടു ത്തതെന്ന് ഇവർ പൊലീസിനു മൊഴി നൽകി. മാലിന്യം ബീഫ് സ്​റ്റാളിൽ തിരിച്ചെത്തിച്ചു. വില്യാപ്പള്ളി പഞ്ചായത്ത്‌ പ്രസിഡൻറ്​ കെ.കെ. ബിജു, ആരോഗ്യ വകുപ്പ് അധികൃതർ എന്നിവർ സ്ഥലത്തെത്തി . പിഴ ചുമത്തുന്നതുൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു. എസ്.ഐ തങ്കരാജ്, സി.പി.ഒ അതുല്‍, ഡ്രൈവര്‍ അജിത്, നഗരസഭ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ രാജേഷ്‌കുമാര്‍ ഡ്രൈവര്‍ സന്തോഷ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്. ചിത്രംSaji 1 വടകര ലിങ്ക്റോഡിൽ മാലിന്യം തള്ളുന്നത് കൈയ്യോടെ പിടികൂടുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story