Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 Nov 2021 5:37 AM IST Updated On
date_range 12 Nov 2021 5:37 AM ISTകെ.എസ്.ആർ.ടി.സി അഴിമതി: ആർ.എൽ.ജെ.പി നിരാഹാര സത്യഗ്രഹം
text_fieldsbookmark_border
കോഴിക്കോട്: കെ.എസ്.ആർ.ടി.സി സമുച്ചയ നിർമാണ വാടക കരാറിലെ അഴിമതി സംബന്ധിച്ച് ജുഡീഷ്യൽ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് രാഷ്ട്രീയ ലോക് ജൻ ശക്തി പാർട്ടി നിരാഹാര സത്യഗ്രഹം സംഘടിപ്പിച്ചു. ജില്ല ട്രഷറർ വിൻസൻറ് ബാലുശ്ശേരി ഏകദിന നിരാഹാരമനുഷ്ഠിച്ചു. സംസ്ഥാന പ്രസിഡൻറ് എം. മെഹബൂബ് ഉദ്ഘാടനം ചെയ്തു. നിർമാണത്തിലെ അഴിമതിയെക്കുറിച്ച് ജുഡീഷ്യൽ അന്വേഷണം നടത്തുന്നതിനൊപ്പം ഉദ്യോഗസ്ഥർക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. യുവമോർച്ച ജില്ല പ്രസിഡൻറ് ടി. റിനീഷ് മുഖ്യപ്രഭാഷണം നടത്തി. ജില്ല സെക്രട്ടറി കാളക്കണ്ടി അരുൺ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻറ് മുഹമ്മദ് ഇഖ്ബാൽ ഖാൻ, ജില്ല ജന.സെക്രട്ടറി പ്രമോദ് കണ്ണഞ്ചേരി, യൂത്ത് പ്രസിഡൻറ് കെ.സി. അഭിലാഷ് തുടങ്ങിയവർ സംസാരിച്ചു. rljp ആർ.എൽ.ജെ.പി നിരാഹാര സമരം സംസ്ഥാന പ്രസിഡൻറ് എം. മെഹ്ബൂബ് ഉദ്ഘാടനം ചെയ്യുന്നു

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story