Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപുറത്താക്കിയവർക്ക്...

പുറത്താക്കിയവർക്ക് താക്കീതുമായി നേതാക്കൾ പ്രതിഷേധം കൊണ്ടല്ല കുറ്റ്യാടിയിൽ കെ.പി. കുഞ്ഞദുകുട്ടിയെ സ്ഥാനാർഥിയാക്കിയത്

text_fields
bookmark_border
പുറത്താക്കിയവർക്ക് താക്കീതുമായി നേതാക്കൾ പ്രതിഷേധം കൊണ്ടല്ല കുറ്റ്യാടിയിൽ കെ.പി. കുഞ്ഞദുകുട്ടിയെ സ്ഥാനാർഥിയാക്കിയത് കുറ്റ്യാടി: കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ കേരള കോൺഗ്രസിന് അനുവദിച്ച കുറ്റ്യാടി സീറ്റ് സി.പി.എം പ്രവർത്തകർ പ്രതിഷേധ പ്രകടനം നടത്തിയതുകൊണ്ടാണ് കെ.പി. കുഞ്ഞമ്മദുകുട്ടിക്ക് കൊടുത്തതെന്ന വിചാരം വേണ്ടെന്ന് സി.പി.എം ജില്ല കമ്മിറ്റി അംഗം കെ.കെ. ദിനേശൻ. കുറ്റ്യാടി ലോക്കൽ സമ്മേളനത്തി​‍ൻെറ സമാപന സമ്മേളനത്തിലാണ് പുറത്താക്കപ്പെട്ടവർക്ക് താക്കീതെന്നവണ്ണം തെരുവിൽതന്നെ വിശദീകരണം നൽകിയത്. അപ്രകാരം ധരിച്ചുവെക്കുന്നവർ ഇപ്പോഴും പാർട്ടിയിലുണ്ട്. സി.പി.എം സംസ്ഥാന-ജില്ല നേതാക്കൾ കേരള കോൺഗ്രസ് നേതാക്കളോട് അഭ്യർഥിച്ച പ്രകാരം അവർ സീറ്റ് തിരിച്ചു നൽകുകയായിരുന്നു. പ്രസ്തുത സീറ്റിൽ കുഞ്ഞമ്മദ് കുട്ടി മാത്രമേ യോഗ്യനായുള്ളൂ എന്ന അഭിപ്രായവും ചിലർക്കുണ്ടായിരുന്നു- കുറ്റ്യാടിയിൽ പ്രതിഷേധ പ്രകടനത്തിന് നേതൃത്വം നൽകിയവരെ ഉദ്ദേശിച്ച് ദിനേശൻ പറഞ്ഞു. പ്രതിഷേധ പ്രകടനത്തി​‍ൻെറ പേരിൽ 42 പേർക്കെതിരെ അച്ചടക്ക നടപടിയെടുത്തിരുന്നു. കുറ്റ്യാടിയിൽതന്നെ ജീവിക്കുന്ന, പാർട്ടിയുടെ ജില്ലയിലെ ഉയർന്ന വേദിയായ ജില്ല സെക്രട്ടറിയേറ്റ് അംഗമായ കുഞ്ഞമ്മദുകുട്ടിക്ക് കുറ്റ്യാടിയിൽ പ്രതിഷേധ പ്രകടനം നടക്കുന്നത്​ പാർട്ടി നേതൃത്വത്തി​‍ൻെറ ശ്രദ്ധയിൽപെടുത്തി ഇല്ലാതാക്കാനായില്ല. അതുകൊണ്ടാണ് അദ്ദേഹത്തെ സെക്ര​േട്ടറിയറ്റ് അംഗത്വത്തിൽനിന്ന് തരംതാഴ്ത്തിയതെന്നും ദിനേശൻ പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story