Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഓണ്‍ലൈനിൽ ചുരിദാർ...

ഓണ്‍ലൈനിൽ ചുരിദാർ വാങ്ങി: യുവതിയുടെ ഒരുലക്ഷം നഷ്​ടമായി

text_fields
bookmark_border
ശ്രീകണ്ഠപുരം: ഓണ്‍ലൈനിലൂടെ ചുരിദാര്‍ ടോപ്പിന് ബുക്കിങ്​ നടത്തിയ യുവതിയുടെ ഒരുലക്ഷം രൂപ തട്ടിയെടുത്തു. കൂട്ടുംമുഖം എള്ളരിഞ്ഞിയിലെ പ്രാട്ടൂല്‍ പ്രിയേഷി​‍ൻെറ ഭാര്യ ചെല്ലട്ടന്‍ വീട്ടില്‍ രജനയുടെ പണമാണ് നഷ്​ടപ്പെട്ടത്. ഫേസ്​ബുക്കില്‍ പരസ്യം കണ്ടതിനെത്തുടര്‍ന്നാണ് രജന 299 രൂപ വിലയുള്ള ചുരിദാര്‍ ടോപ്പിന് സിലൂറി ഫാഷന്‍ എന്ന സ്ഥാപനത്തില്‍ ഓണ്‍ലൈന്‍ വഴി ബുക്ക് ചെയ്തത്. 299 രൂപ ഗൂഗ്​ൾ അക്കൗണ്ട് വഴി അയക്കുകയും ചെയ്തു. എന്നാല്‍, ഒരാഴ്ച കഴിഞ്ഞിട്ടും ചുരിദാര്‍ ലഭിക്കാത്തതിനെത്തുടര്‍ന്ന് പരസ്യത്തില്‍ക്കണ്ട സ്ഥാപനത്തി​‍ൻെറ 7582825396 എന്ന നമ്പറിലേക്ക് വിളിച്ചു. അപ്പോൾ വിലാസം പരിശോധിക്കുന്നതിനായി രജിസ്‌ട്രേഡ് മൊബൈല്‍ ഫോണില്‍നിന്ന്​ കമ്പനിയുടെ നമ്പറിലേക്ക് സന്ദേശമയക്കണമെന്ന് രജനയോട് അവർ പറഞ്ഞു. ഇങ്ങനെ സന്ദേശം അയച്ചതിന് പിറകെ രജനയുടെ ശ്രീകണ്ഠപുരം എസ്.ബി.ഐ അക്കൗണ്ടില്‍നിന്ന് ആറുതവണയായാണ് ഒരു ലക്ഷം രൂപ നഷ്​ടപ്പെട്ടത്. ഇതോടെ ആദ്യമയച്ച 299 രൂപയടക്കം 1,00,299 രൂപയാണ് ഇവർക്ക് നഷ്​ടമായത്. രജനയുടെ പരാതിയിൽ ശ്രീകണ്ഠപുരം പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story