Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Nov 2021 5:33 AM IST Updated On
date_range 10 Nov 2021 5:33 AM ISTഎം.വി.ആർ പുരസ്കാരം സമ്മാനിച്ചു
text_fieldsbookmark_border
കണ്ണൂർ: ഈ വർഷത്തെ എം.വി.ആർ പുരസ്കാരം കർഷക സമരത്തിന് നേതൃത്വം നൽകുന്ന സംയുക്ത കിസാൻ മോർച്ചക്ക് സി.പി.എം സംസ്ഥാന സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന എ. വിജയരാഘവൻ സമ്മാനിച്ചു. കിസാൻ മോർച്ചക്ക് വേണ്ടി അഖിലേന്ത്യ കിസാൻസഭ ജനറൽ സെക്രട്ടറി ഹനൻമുല്ല ഏറ്റുവാങ്ങി. ചടങ്ങിൽ 2020ലെ പുരസ്കാരം ഡോ.ടി. തോമസ് ഐസക്കിനും സമ്മാനിച്ചു. ഒരുലക്ഷം രൂപയും ശിൽപവും അടങ്ങുന്നതാണ് പുരസ്കാരം. എം.വി. രാഘവൻെറ ഏഴാം ചരമ വാർഷിക ദിനാചരണത്തിൻെറ ഭാഗമായാണ് പുരസ്കാര വിതരണം നടത്തിയത്. കണ്ണൂർ ചേംബർ ഹാളിൽ നടന്ന ചടങ്ങിൽ സി.പി.എം ജില്ല കമ്മിറ്റിയംഗം പാട്യം രാജൻ അധ്യക്ഷത വഹിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story