Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightസിംഗൂരും നന്ദിഗ്രാമും...

സിംഗൂരും നന്ദിഗ്രാമും ആവർത്തിക്കാതെ കെ റെയിൽ നടപ്പാവില്ല -മുല്ലപ്പള്ളി

text_fields
bookmark_border
കോഴിക്കോട്​: സിംഗൂരും നന്ദിഗ്രാമും ആവർത്തിക്കാതെ കേരളത്തിൽ കെ റെയിൽ പദ്ധതി നടപ്പാവില്ലെന്ന്​ കെ.പി.സി.സി മുൻ പ്രസിഡൻറ്​ മുല്ലപ്പള്ളി രാമചന്ദ്രൻ. കേരളത്തിലെ പ്രബുദ്ധ ജനത ഇതംഗീകരിക്കില്ല. പരിസ്​ഥിതിയെ ആകെ തകർക്കുന്നതാണ്​ ഈ പദ്ധതി. എന്തിനുവേണ്ടിയാണ്​ ഇങ്ങനെയൊരു പദ്ധതി നടപ്പാക്കുന്നതെന്ന്​​ മുഖ്യമന്ത്രി വിശദീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. സി.എം.പി ജില്ല കമ്മിറ്റി സംഘടിപ്പിച്ച എം.വി. രാഘവൻ അനുസ്​മരണ സമ്മേളനം ഉദ്​ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രത്യയശാസ്​ത്ര പ്രതിസന്ധി നേരിടുന്ന സി.പി.എമ്മിലിപ്പോൾ ബിംബവത്​കരണമാ​ണ് നടക്കുന്നത്​​. പാർട്ടിയുടെ അഖിലേന്ത്യ സെക്രട്ടറി മുതൽ പോളിറ്റ്​ ബ്യൂറോവ​െ​ര ഒരു നേതാവിനു മുന്നിൽ മുട്ടുമടക്കി നിൽക്കുകയാണ്​. കേന്ദ്ര കമ്മിറ്റിയും സംസ്​ഥാന കമ്മിറ്റിയും പോലും ഒരക്ഷരം മിണ്ടുന്നില്ല. കോർപറേറ്റുകളുടെ ഭാഷ സംസാരിക്കുന്ന പാർട്ടിയിൽ തിരുവായ്​ക്ക്​ എതിർവായില്ല. എം.വി. രാഘവൻ ​അവതരിപ്പിച്ച ബദൽരേഖ തള്ളിയ പാർട്ടിയിപ്പോൾ വർഗീയ ശക്തികളുമായി കൂട്ടുകൂടുകയാണ്​. ബി.ജെ.പിക്കെതിരെ ദേശീയ ബദലുയര​ുേമ്പാൾ മുന്നിൽ നിൽക്കേണ്ടവരാണ്​​ കമ്യൂണിസ്​റ്റ്​ പാർട്ടി. സീതാറാം യെച്ചൂരിയും ബംഗാളിലെ പാർട്ടിയും ഇതുതിരിച്ചറിഞ്ഞിട്ടും കേരളത്തിലെ പാർട്ടിക്ക്​ മാത്രം ഇക്കാര്യത്തിൽ ഒരുവ്യക്തതയുമില്ല. കോൺഗ്രസ്​ വിരുദ്ധതയുടെ കാലം കഴിഞ്ഞെന്നും അദ്ദേഹം പറഞ്ഞു. സി.എൻ. വിജയകൃഷ്​ണൻ അധ്യക്ഷത വഹിച്ചു. ചൂരായി ചന്ദ്രൻ അനുസ്​മരണ പ്രഭാഷണം നടത്തി. ജി. നാരായണൻ കുട്ടി, അഡ്വ. കെ. പ്രവീൺകുമാർ എന്നിവർ സംസാരിച്ചു. അഷ്​റഫ്​ മണക്കടവ്​ സ്വാഗതവും ചാലിൽ മൊയ്​തീൻകോയ നന്ദിയും പറഞ്ഞു. പടം...bk
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story