Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Nov 2021 5:28 AM IST Updated On
date_range 9 Nov 2021 5:28 AM ISTദാസനക്കരയിൽ വാഹനാപകടത്തിൽ ബൈക്ക് യാത്രികൻ മരിച്ചു
text_fieldsbookmark_border
പുൽപള്ളി: ദാസനക്കരയിൽ ഗ്യാസ് ലോറിയിടിച്ച് മധ്യവയസ്കനായ ബൈക്ക് യാത്രികൻ മരിച്ചു. കൂടെ സഞ്ചരിച്ച ഭാര്യക്ക് പരിക്കേറ്റു. സുൽത്താൻ ബത്തേരി അയ്യൻക്കൊല്ലി പടശേരി പരമശിവൻ (55) ആണ് മരിച്ചത്. ഭാര്യ അജിത (50) പരിക്കുകളോടെ മാനന്തവാടി ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. പയ്യമ്പള്ളി ഭാഗത്തേക്ക് ഗ്യാസ് കയറ്റിപ്പോയ ലോറിയും ദാസനക്കരയിൽനിന്ന് വട്ടവയലിലേക്ക് പോവുകയായിരുന്ന ദമ്പതിമാർ സഞ്ചരിച്ച ബൈക്കും കൂട്ടിയിടിച്ചാണ് അപകടം. ഇടിയുടെ ആഘാതത്തിൽ ബൈക്ക് യാത്രികർ ദൂരേക്ക് തെറിച്ചുവീഴുകയായിരുന്നു. ഇരുവരേയും മാനന്തവാടി ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും പരമശിവനെ രക്ഷിക്കാനായില്ല. MONWDD1 Paramasivan പരമശിവൻ

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story