Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Nov 2021 5:40 AM IST Updated On
date_range 7 Nov 2021 5:40 AM ISTഫറോക്കിലെ ടിപ്പുകോട്ട സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് റാലി
text_fieldsbookmark_border
ഫറോക്ക്: ഫറോക്ക് ടിപ്പുസുൽത്താൻ കോട്ട സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് സംരക്ഷണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന ഫറോക്ക് മോണുമൻെറ് െഡവലപ്മൻെറ് കൗൺസിൽ റാലി സംഘടിപ്പിച്ചു. ബേപ്പൂർ ഹെറിറ്റേജ് സൊസൈറ്റി ചെയർമാനും മാന്ത്രികനുമായ പ്രദീപ് ഹുഡിനോ ഉദ്ഘാടനം ചെയ്തു. ഫറോക്കിലെ ടിപ്പു സുൽത്താൻ കോട്ട സർക്കാർ സംരക്ഷിത ചരിത്ര സ്മാരകമായി പ്രഖ്യാപിച്ചിട്ട് ഇന്നേക്ക് മൂന്ന് പതിറ്റാണ്ട് കഴിഞ്ഞു. കോട്ട സംരക്ഷിക്കപ്പെടാതെ നശിച്ചു കൊണ്ടിരിക്കുകയാണ്. മൈസൂർ കടുവ എന്ന പേരിൽ ബ്രിട്ടീഷുകാരുടെ പേടിസ്വപ്നമായിരുന്ന ടിപ്പുസുൽത്താൻ പടയോട്ടങ്ങളുടെ ഭാഗമായി മലബാറിൻെറ ആസ്ഥാനമായും തുറമുഖ നഗരത്തിൻെറ നിർമിതിയുമായി ബന്ധപ്പെട്ടും നിർമിച്ച ഏക കോട്ടയാണിത്. നവംബർ ആറിന് പ്രഖ്യാപനം വന്ന് 30 വർഷം തികയുകയാണ്. സംരക്ഷണ പ്രവർത്തനങ്ങൾ കൂടുതൽ ഊർജസ്വലമാവണമെന്നും സർക്കാറും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും കോടതി വിധി മാനിച്ച് അനുകൂലമായ നടപടി സ്വീകരിച്ച് സംരക്ഷണ നടപടികൾ ത്വരിതപ്പെടുത്തണമെന്നും ഹുഡിനോ പറഞ്ഞു. എഫ്.എം ഡി.സി. ജനറൽ സെക്രട്ടറി ജയശങ്കർ കിളിയൻകണ്ടി അധ്യക്ഷതവഹിച്ചു. പി. രാധാകൃഷ്ണൻ, എം.എം. മുസ്തഫ, ടി.പി.എം. ഹാഷിർ അലി,സിദ്ദീഖ് മലപ്പുറം, എം.എ . ബഷീർ, അജിത് കുമാർ പൊന്നേം പറമ്പത്ത്, അസ്കർ കളത്തിങ്ങൽ, ജിതിനം രാധാകൃഷ്ണൻ, വി.എം. ബഷീർ, വിജയകുമാർ പൂതേരി എന്നിവർ സംസാരിച്ചു. പടം : കോട്ടസംരക്ഷണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന ഫറോക്ക് മോണുമൻെറ് െഡവലപ്മൻെറ് കൗൺസിൽ സംഘടിപ്പിച്ച റാലി ബേപ്പൂർ ഹെറിറ്റേജ് സൊസൈറ്റി ചെയർമാനും മാന്ത്രികനുമായ പ്രദീപ് ഹുഡിനോ ഉദ്ഘാടനം ചെയ്യുന്നു.filenameClfrk195

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story