Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഇന്ധന വില വർധന:...

ഇന്ധന വില വർധന: ചക്രസ്​തംഭന സമരവുമായി കോൺഗ്രസ്​

text_fields
bookmark_border
കണ്ണൂർ: ഇന്ധന വിലയിൽ കേന്ദ്രം നികുതിയിളവ്​ പ്രഖ്യാപിച്ചിട്ടും നിരക്ക്​ കുറക്കാത്ത സംസ്ഥാന സർക്കാറി‍ൻെറ നടപടിയിൽ പ്രതിഷേധിച്ച്​ കോൺഗ്രസി‍ൻെറ നേതൃത്വത്തിൽ ചക്രസ്​തംഭന സമരം സംഘടിപ്പിക്കുമെന്ന്​ കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരൻ വാർത്തസമ്മേളനത്തിൽ അറിയിച്ചു. തിങ്കളാഴ്ച രാവിലെ 11 മുതൽ 11.15 വരെ ജില്ല ആസ്ഥാനങ്ങളിലാണ്​ പ്രതിഷേധം സംഘടിപ്പിക്കുക. പൊതുജനങ്ങൾക്ക്​ ബുദ്ധിമുട്ട്​ ഇല്ലാത്ത രീതിയിൽ സമരം ക്രമീകരിക്കാൻ അതത്​ ഡി.സി.സികൾക്ക്​ നിർദേശം നൽകിയതായി സുധാകരൻ അറിയിച്ചു. കൊല്ലുന്ന രാജാവിന്​ തിന്നുന്ന മന്ത്രി എന്ന നിലയിലാണ്​ ഈ വിഷയത്തിൽ കേന്ദ്ര, സംസ്ഥാന സർക്കാറുകളുടെ നിലപാട്​. ഇന്ധന വില കുറക്കാതെ ധനമന്ത്രി പുതിയ ധനതത്വശാസ്​ത്രം അവതരിപ്പിച്ച്​ ജനങ്ങളോട്​ ക്രൂരത കാണിക്കുകയാണ്​. ഈ ഇനത്തിൽ ലഭിക്കുന്ന അധിക നികുതിയും വരുമാനവും സംസ്ഥാന സർക്കാർ വേണ്ടെന്നു​വെക്കണം. കോൺഗ്രസ്​ ഭരിക്കുന്ന സംസ്ഥാനങ്ങളിൽ എണ്ണവില കുറക്കാൻ എ.ഐ.സി.സി നിർദേശം നൽകിയിട്ടുണ്ട്​. കെ. റെയിൽ, ജലപാത പദ്ധതികൾ സംസ്ഥാനത്തിന്​ ഒരു ഗുണവും ചെയ്യില്ല. അനാവശ്യമായ പദ്ധതിയാണിത്​. അനുമതി പോലും നൽകാതെ ഭൂമി ഏറ്റെടുക്കൽ നടപടി സർക്കാർ ആരംഭിച്ചത്​ ധൂർത്തി‍ൻെറ തെളിവാണെന്നും സുധാകരൻ ആരോപിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story