Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightവനത്തിലേക്കുപോയ...

വനത്തിലേക്കുപോയ ദമ്പതികളെ കാണാനില്ലെന്ന് പരാതി

text_fields
bookmark_border
വനത്തിലേക്കുപോയ ദമ്പതികളെ കാണാനില്ലെന്ന് പരാതി
cancel
ബാലുശ്ശേരി: വനത്തിൽപോയ ആദിവാസി കുടുംബത്തെ കാണാനില്ലെന്നു പരാതി. വയലട കോട്ടക്കുന്ന് ആദിവാസി കോളനിയിലുള്ള ഗോപി, ഭാര്യ സരോജി എന്നിവരെയാണ് മൂന്നുദിവസം മുമ്പ്​ കാണാതായത്. വനത്തിലേക്ക് വിറക് ശേഖരിക്കാൻ പോയതാണെന്നാണ് കുട്ടികൾ പറയുന്നത്. ഇവരുടെ കുട്ടികൾ മാത്രമാണ് വീട്ടിലുള്ളത്. ഇവരെ കാണാതായതു സംബന്ധിച്ച് വാർഡ് മെംബർ റംല ഹമീദി​ൻെറ നേതൃത്വത്തിൽ ബാലുശ്ശേരി പൊലീസിൽ പരാതി നൽകി. ഇതേതുടർന്നു വയലടയിലെത്തിയ പൊലീസ് വ്യാപകമായ തിരച്ചിൽ നടത്തിയെങ്കിലും ഇതുവരെ കണ്ടെത്താനായിട്ടില്ല. അഞ്ചു കുട്ടികൾ അടങ്ങുന്ന കുടുംബം മാതാപിതാക്കൾക്ക് എന്തുപറ്റിയെന്നറിയാതെ കാത്തിരിക്കുകയാണ്. കക്കയം വനമേഖലയോടുചേർന്ന ഈ പ്രദേശത്ത് വന്യമൃഗങ്ങളുടെ ശല്യം കൂടുതലാണ്. ഐ.സി.ഡി.എസ് സൂപ്പർ വൈസർ പ്രസന്ന, ശിശു വികസന വകുപ്പ് ഓഫിസർ തസ്​ലീന, ആർ.ആർ.ടിമാരായ മേരി ജോസഫ്, പി.പി. രാജു , സിനി എന്നിവർ കോളനിയിലെത്തി കുട്ടികളോട് കാര്യങ്ങൾ തിരക്കിയെങ്കിലും കൂടുതൽ വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല. ഗോപി പീഡന കേസിൽ പ്രതിയായി ഒന്നരവർഷക്കാലം ജയിൽശിക്ഷ അനുഭവിച്ച് ഇൗയിടെയാണ് വയലടയിലെ കോളനിയിലെത്തിയത്. വന്നതിനുശേഷവും ഭാര്യയുമായി പ്രശ്​നങ്ങൾ ഉണ്ടായിരുന്നതായി നാട്ടുകാർ പറയുന്നു. വീണ്ടും പരാതി നൽകി രണ്ടുപേരെയും പൊലീസിലേൽപ്പിക്കുമെന്ന മുന്നറിയിപ്പും നാട്ടുകാർ നൽകിയിരുന്നു. ഇതി​ൻെറ ഭയം കൊണ്ട് രണ്ടുപേരും താൽക്കാലികമായി തൊട്ടടുത്തുള്ള മല​െഞ്ചരിവിൽ ഒളിവിൽ പോയതാകാമെന്ന സംസാരവും നാട്ടുകാർക്കിടയിലുണ്ട്. ഡ്രോൺ ഉൾപ്പെടെയുള്ള ആധുനിക സംവിധാനങ്ങൾ ഒരുക്കി തിരച്ചിൽ ആരംഭിക്കണമെന്ന് വാർഡ് മെംബർ റംല ആവശ്യപ്പെട്ടു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story