Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Nov 2021 5:34 AM IST Updated On
date_range 7 Nov 2021 5:34 AM ISTബാൻഡ് സെറ്റ് കൈമാറി
text_fieldsbookmark_border
വടകര: ഓർക്കാട്ടേരി പി.കെ. മെമ്മോറിയൽ യു.പി സ്കൂൾ പൂർവ വിദ്യാർഥിയും പി.ടി.എ അംഗവുമായിരുന്ന കുനിയിൽ മൂസയുടെ സ്മരണാർഥം കുടുംബം സ്കൂളിന് ബാൻഡ് സെറ്റ് നൽകി. സ്കൂളിൽ നടന്ന ചടങ്ങിൽ ഏറാമല ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് ഷക്കീല ഈങ്ങോളിയുടെ സാന്നിധ്യത്തിൽ മക്കളായ അബ്ദുല്ല, ഇസ്മായിൽ എന്നിവർ ചേർന്ന് ബാൻഡ് സെറ്റ് അധികൃതർക്ക് സമർപ്പിച്ചു. പി.ടി.എ പ്രസിഡൻറ് വി.പി. മജീദ് അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് മെംബർമാരായ ഷുഹൈബ് കുന്നത്ത്, വി.കെ. ജസീല, പി.കെ. മുജീബ്, ടി.എൻ.കെ. ശശീന്ദ്രൻ, കെ.കെ. നവാസ്, ഇസ്മയിൽ പട്ടർകണ്ടി, ആൻഫിയ എന്നിവർ സംസാരിച്ചു. ഹെഡ്മിസ്ട്രസ് സുഷമ സ്വാഗതവും റംല നന്ദിയും പറഞ്ഞു. ചിത്രം ഓർക്കാട്ടേരി പി.കെ. മെമ്മോറിയൽ യു.പി സ്കൂൾ പൂർവ വിദ്യാർഥിയും പി. ടി. എ അംഗവുമായിരുന്ന കുനിയിൽ മൂസയുടെ സ്മരണാർഥം കുടുംബം സ്കൂളിന് ബാൻഡ് സെറ്റ് നൽകുന്നു Saji 4

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story