Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Nov 2021 5:39 AM IST Updated On
date_range 6 Nov 2021 5:39 AM ISTവികസനത്തെ തുരങ്കം വെക്കുന്ന നടപടി അവസാനിപ്പിക്കണം
text_fieldsbookmark_border
കൊടുവള്ളി: നിയോജക മണ്ഡലത്തില്‍ ഒന്നാം പിണറായി സര്‍ക്കാറിലൂടെ 1232.4 കോടിയുടെ വികസന പ്രവര്‍ത്തനങ്ങള്‍ കഴിഞ്ഞ അഞ്ച് വര്‍ഷക്കാലം കൊണ്ട് നേടിയെടുക്കാന്‍ സാധിച്ചെന്നും, എന്നാൽ നിയോജക മണ്ഡലത്തില്‍ കൊണ്ടുവന്ന ഈ പദ്ധതികള്‍ നടപ്പാക്കുന്നതിനു പകരം നിലവിലെ എം.എല്‍.എയും മുസ്ലിം ലീഗും വികസനത്തെ തുരങ്കം വെക്കുന്ന നടപടിയിൽനിന്നും പിൻമാറണമെന്ന് മുൻ എം.എൽ.എ കാരാട്ട് റസാഖ് ആവശ്യപ്പെട്ടു. മണ്ഡലത്തില്‍ കൊണ്ടുവന്ന വികസനങ്ങള്‍ അനാവശ്യമാണെന്ന് പറഞ്ഞ് എം.എല്‍.എ ഓഫിസിന് മുമ്പില്‍ സമരം ചെയ്തവരാണ് മുസ്ലിം ലീഗുകാരെന്നും, വികസന പദ്ധതികളോട് പുറംതിരിയുന്ന നടപടികൾ ബന്ധപ്പെട്ടവർ അവസാനിപ്പിക്കണമെന്നും കാരാട്ട് റസാഖ് പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story