Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Nov 2021 5:38 AM IST Updated On
date_range 6 Nov 2021 5:38 AM ISTമുക്കുപണ്ടം പണയംവെച്ച് തട്ടിപ്പ്; രണ്ടുപേർ അറസ്റ്റിൽ
text_fieldsbookmark_border
പേരാമ്പ്ര: പേരാമ്പ്രയിലും കൂട്ടാലിടയിലും മുക്കുപണ്ടം പണയംവെച്ച് പണം തട്ടാൻ ശ്രമിച്ച കേസിൽ രണ്ടുപേരെ പേരാമ്പ്ര പൊലീസ് അറസ്റ്റ് ചെയ്തു. കൂട്ടാലിട കേസിൽ ബാലുശ്ശേരി പൊലീസും ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തി. പേരാമ്പ്ര സ്വദേശി നൗഷാദ്, കരുവണ്ണൂർ സ്വദേശി അഭിനന്ദ് എന്നിവരാണ് പിടിയിലായത്. പേരാമ്പ്ര മാർക്കറ്റ് പരിസരത്തുള്ള കൊശമറ്റം ഫിനാൻസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിലാണ് ഇവർ മുക്കുപണ്ടവുമായി എത്തിയത്. സ്ഥാപനത്തിലുള്ളവർക്ക് സംശയം തോന്നിയപ്പോൾ പൊലീസിൽ വിവരമറിയിക്കുകയും പൊലീസ് എത്തി അറസ്റ്റ് ചെയ്യുകയുമായിരുന്നു. കൂട്ടാലിടയിലും സമാന രീതിയിലാണ് തട്ടിപ്പിന് ശ്രമിച്ചത്. പ്രതികളെ റിമാൻഡ് ചെയ്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story