Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightരണ്ടാം ബാച്ചിനും...

രണ്ടാം ബാച്ചിനും പ്രവേശനോത്സവം

text_fields
bookmark_border
കോഴിക്കോട്​: കോവിഡ് മഹാമാരിക്ക് ശേഷം സ്കൂളിലെത്തിയ രണ്ടാമത്തെ ബാച്ച് വിദ്യാർഥികൾക്കും വർണാഭമായ സ്വീകരണം. ആദ്യ ബാച്ചി​ൻെറ പ്രവേശനോത്സവം തിങ്കളാഴ്​ചയായിരുന്നു. സാമൂഹിക അകലം പാലിക്കലടക്കം മുൻനിർത്തിയാണ്​ സ്​കൂളുകൾ വിദ്യാർഥികളെ ബാച്ചുകളാക്കി തിരിച്ചത്​. ജില്ലയിലെ ഒട്ടുമിക്ക സ്​കൂളുകളിലും ലളിതമായ പ്രവേശനോത്സവം സംഘടിപ്പിച്ചായിരുന്നു നവാഗതരെ വരവേറ്റത്​. പലയിടത്തും സ്​കൂളുകൾ മൊത്തമായി അലങ്കരിച്ചില്ലെങ്കിലും നവാഗതർക്കായി ക്ലാസ്​മുറികൾ വർണക്കടലാസുകൾകൊണ്ടും ബലൂണുകളാലും അലങ്കരിച്ചിരുന്നു. അധ്യാപകരും പി.ടി.എ ഭാരവാഹികളും ചേർന്നാണ്​ വിദ്യാർഥികളെ വരവേറ്റത്​. എട്ടാം ക്ലാസ്​ തിങ്കളാഴ്ചയും ഒമ്പത്​, പ്ലസ്​ വൺ ക്ലാസുകൾ 15നുമാണ്​ തുടങ്ങുക. ടീം സെലക്​ഷൻ കോഴിക്കോട്​: നവംബർ 12 മുതൽ ഇടുക്കിയിൽ നടക്കുന്ന സംസ്​ഥാന സബ്​ ജൂനിയർ, ജൂനിയർ വെയ്​റ്റ്​ലിസ്​റ്റ്​ ചാമ്പ്യഷിപ്പിനുള്ള ജില്ല ടീം തെരഞ്ഞെുടപ്പ്​ നവംബർ ഏഴിന്​ രാവിലെ ഒമ്പതിന്​​ പണിക്കർ റോഡ്​ യങ്​സ്​റ്റാർ മൾട്ടി ജിംനേഷ്യത്തിൽ നടക്കും. ഫോൺ: 9895250238. പ്രസംഗ മത്സരം കോഴിക്കോട്​: ജില്ല ശിശുക്ഷേമ സമിതിയുടെ ശിശുദിനാഘോഷത്തിലേക്ക്​ കുട്ടികളുടെ പ്രധാനമന്ത്രി, രാഷ്​ട്രപതി, സ്​പീക്കർ എന്നിവ​െര ക​ണ്ടെത്താൻ വിദ്യാർഥികൾക്ക്​ പ്രസംഗ മത്സരം നടത്തുന്നു. മാനാഞ്ചിറ പബ്ലിക്​ ലൈബ്രറി ഹാളിൽ നവംബർ ഒമ്പതിന്​​ രാവിലെ പത്തിനാണ്​ മത്സരം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story