Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Nov 2021 5:35 AM IST Updated On
date_range 6 Nov 2021 5:35 AM ISTജാമ്യവ്യവസ്ഥയിൽ ഇളവ്: കാരായിമാർക്ക് തലശ്ശേരിയിൽ സ്വീകരണം
text_fieldsbookmark_border
-കണ്ണൂരിലെത്തുന്നത് എഴര വർഷത്തിനുശേഷം തലശ്ശേരി: ഫസൽ വധക്കേസിൽ പ്രതിചേർക്കപ്പെട്ട് ജാമ്യവ്യവസ്ഥയിലെ ഇളവിനെത്തുടർന്ന് നാട്ടിലേക്ക് തിരിച്ചെത്തിയ സി.പി.എം നേതാക്കളായ കാരായി രാജനും കാരായി ചന്ദ്രശേഖരനും തലശ്ശേരിയിൽ സ്വീകരണം നൽകി. റൂറൽ ബാങ്ക് ഓഡിറ്റോറിയത്തിൽ സി.പി.എം ഏരിയ കമ്മിറ്റി ഒരുക്കിയ സ്വീകരണം ജില്ല സെക്രട്ടറി എം.വി. ജയരാജൻ ഉദ്‌ഘാടനം ചെയ്തു. പി. ശശി അധ്യക്ഷത വഹിച്ചു. പി. ജയരാജൻ, സി.പി.എം എറണാകുളം തൃപ്പൂണിത്തുറ ഏരിയ കമ്മിറ്റിയംഗം കെ.ടി. തങ്കപ്പൻ, അഡ്വ.കെ. വിശ്വൻ, സി.കെ. രമേശൻ, കാരായി ചന്ദ്രശേഖരൻ, കാരായി രാജൻ എന്നിവർ സംസാരിച്ചു. തലശ്ശേരി ഏരിയ സെക്രട്ടറി എം.സി. പവിത്രൻ സ്വാഗതം പറഞ്ഞു. തലശ്ശേരിയിൽനിന്ന് ജന്മദേശങ്ങളായ കതിരൂർ സി.എച്ച് നഗറിലേക്കും തിരുവങ്ങാട് കുട്ടിമാക്കൂലിലേക്കും കാരായിമാരെ സ്വീകരിച്ചാനയിച്ചു. ഇരുവർക്കും ജന്മനാട്ടിലും വരവേൽപ്പ് നൽകി. ഫസൽ വധക്കേസിലെ ഏഴും എട്ടും പ്രതികളായ ഇവർക്ക് ഏഴര വർഷത്തിനു ശേഷമാണ് ജാമ്യവ്യവസ്ഥയിൽ കോടതി ഇളവ് അനുവദിക്കുന്നത്. ജയിലിലായിരുന്ന പ്രതികൾക്ക് എറണാകുളം ജില്ല വിട്ടുപോകരുതെന്ന കർശന വ്യവസ്ഥയോടെ 2013ലാണ് കോടതി ജാമ്യം അനുവദിച്ചത്. 2012ലാണ് സി.പി.എമ്മിലെ മുതിർന്ന നേതാക്കളായ കാരായിമാരെ കേസില്‍ സി.ബി.ഐ പ്രതികളാക്കിയത്. 2006 ഒക്‌ടോബർ 22ന് പുലർച്ചെ നാലിനാണ് തലശ്ശേരി സെയ്ദാർപള്ളിക്കു സമീപം പത്രവിതരണക്കാരനായ മുഹമ്മദ് ഫസൽ കൊല്ലപ്പെടുന്നത്. സി.പി.എം പ്രവര്‍ത്തകനായിരുന്ന ഫസല്‍ പാര്‍ട്ടി വിട്ട് എന്‍.ഡി.എഫില്‍ ചേര്‍ന്നതിലുള്ള എതിര്‍പ്പു മൂലമാണ് കൊലപാതകമെന്നായിരുന്നു ആരോപണം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story