Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Nov 2021 5:39 AM IST Updated On
date_range 1 Nov 2021 5:39 AM ISTകണ്ണംചിന്നംപാലം-മാമ്പുഴപ്പാലം റോഡ് പ്രവൃത്തിക്ക് ഭരണാനുമതി
text_fieldsbookmark_border
പന്തീരാങ്കാവ്: പെരുമണ്ണ ഗ്രാമപഞ്ചായത്തിലെ കണ്ണംചിന്നംപാലം-മാമ്പുഴപ്പാലം റോഡിന് 54.6 ലക്ഷം രൂപയുടെ ഭരണാനുമതി ലഭ്യമാക്കിയതായി പി.ടി.എ. റഹീം എം.എല്‍.എ അറിയിച്ചു. തീരദേശ റോഡുകളുടെ നിലവാരമുയര്‍ത്തല്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് ഈ റോഡിന് തുക അനുവദിച്ചിട്ടുള്ളത്. മാമ്പുഴ തീരത്തുകൂടിയുള്ള ഈ റോഡ് തകർന്ന് ദുരിതയാത്രയായിത്തീർന്നിരുന്നു. ചിറക്കല്‍ ക്ഷേത്ര പരിസരത്തുകൂടിയാണ് റോഡ്. ചിറക്കല്‍താഴം കരിമ്പയില്‍ ഭാഗത്തുകൂടി കണ്ടിലേരി മാമ്പുഴപ്പാലം റോഡിലേക്കാണ് ഈ പാത എത്തിച്ചേരുന്നത്. നവീകരണം പൂര്‍ത്തിയാകുന്നതോടെ കണ്ണംചിന്നംപാലത്തില്‍നിന്ന് മാമ്പുഴപ്പാലത്തിനടുത്തേക്ക് വളരെ പെട്ടെന്ന് എത്തിച്ചേരാൻ കഴിയും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story