Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Nov 2021 5:38 AM IST Updated On
date_range 1 Nov 2021 5:38 AM ISTസ്കൂളിലെ പാചകപ്പുരയില്‍ ഗ്യാസ് സിലിണ്ടറിൽനിന്ന് തീപടർന്നു
text_fieldsbookmark_border
CLKP എകരൂല്‍: സ്കൂളിൽ പ്രവേശനോത്സവ ഒരുക്കങ്ങള്‍ക്കിടെ പാചകപ്പുരയിലെ ഗ്യാസ് സിലിണ്ടറിൽനിന്ന് തീപടർന്നത് പരിഭ്രാന്തി പരത്തി. ഞായറാഴ്ച ഉച്ചക്ക് രണ്ടിന് വാളന്നൂരിലെ കിനാലൂർ ഈസ്റ്റ് ഗവ. എൽ.പി സ്കൂളിലാണ് സംഭവം. സ്കൂളിലെ പ്രവേശനോത്സവത്തോടനുബന്ധിച്ച് അധ്യാപകരും പി.ടി.എ ഭാരവാഹികളും സ്കൂളിൽ ശുചീകരണവും പരിശോധനകളും മറ്റു പ്രവർത്തനങ്ങളും നടത്തിയിരുന്നു. ഇതിനിടെ പാചകപ്പുരയിലെത്തി ഗ്യാസ് സിലിണ്ടറും പാചക ഉപകരണങ്ങളും പരിശോധിക്കുന്നതിനിടയിലാണ് കണക്ഷൻ പൈപ്പ് ലീക്കായി തീപടര്‍ന്നത്. ഗ്യാസ് സിലണ്ടര്‍ ഓണ്‍ ചെയ്ത് അടുപ്പ് കത്തിക്കാനുള്ള ശ്രമത്തിനിടെ െറഗുലേറ്ററില്‍നിന്നു തീ ഉയരുകയായിരുന്നു. സമയോചിത ഇടപെടല്‍ മൂലം അപകടം ഒഴിവായി. ഉടൻ ചാക്ക് നനച്ച് അധ്യാപകർ സിലിണ്ടർ മൂടി തീ അണച്ചതിനാൽ മറ്റിടങ്ങളിലേക്ക് തീ വ്യാപിച്ചില്ല. നരിക്കുനിയിൽനിന്നും സ്റ്റേഷൻ ഓഫിസർ കെ.പി. ജയപ്രകാശിന്റെ നേതൃത്വത്തില്‍ ഫയർഫോഴ്സ് സംഘം സ്ഥലത്തെത്തി ഗ്യാസ് ചോരുന്നില്ലെന്നു ഉറപ്പുവരുത്തി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story