Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightസി.എച്ച് പ്രതിഭ ക്വിസ്...

സി.എച്ച് പ്രതിഭ ക്വിസ് ഗ്രാൻഡ്​​ ഫിനാലെ

text_fields
bookmark_border
കോഴിക്കോട്: കെ.എസ്​.ടി.യു സി.എച്ച്. മുഹമ്മദ് കോയ പ്രതിഭ ക്വിസ് സീസൺ മത്സരങ്ങൾ പൂർത്തിയായി. എൽ.പി, യു.പി, ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങളിലായി എഴുപതിനായിരത്തോളം പ്രതിഭകൾ പങ്കെടുത്തു. സംസ്ഥാനതല ഗ്രാൻഡ്​ ഫിനാലെ ഡോ. അദീല അബ്​ദുല്ല ഉദ്ഘാടനം ചെയ്തു. പ്രതിഭ ക്വിസ് കൺവീനർ ടി.പി. അബ്​ദുൽ ഗഫൂർ അധ്യക്ഷത വഹിച്ചു. ഡോ. ഫസൽ ഗഫൂർ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. കരീം പടുകുണ്ടിൽ, ബഷീർ ചെറിയാണ്ടി, പി.കെ. അസീസ്, കെ.എം. അബ്​ദുല്ല, ഫൈസൽ പടനിലം, കെ. അബ്​ദുൽ ലത്തീഫ്, ടി.പി. തസ്​ലിം, എ.സി. അത്താവുല്ല തുടങ്ങിയവർ സംസാരിച്ചു. 'ഭരണ പരിഷ്കരണ കമീഷന്‍ ശിപാര്‍ശ ഗൗരവമായെടുക്കണം' കോഴിക്കോട്: അന്ധവിശ്വാസങ്ങളും അനാചാരങ്ങളും നിര്‍മാര്‍ജനം ചെയ്യാന്‍ ഭരണ പരിഷ്കരണ കമീഷന്‍ ശിപാര്‍ശ ചെയ്ത നിയമ നിര്‍മാണം സര്‍ക്കാര്‍ ഗൗരവമായെടുക്കണമെന്ന് കെ.എന്‍.എം മര്‍കസുദ്ദഅ്​വ സംസ്ഥാന ജനറൽ സെക്രട്ടറി സി.പി. ഉമര്‍ സുല്ലമി ആവശ്യപ്പെട്ടു. കേരളത്തി​ൻെറ വിദ്യാഭ്യാസപരവും സാംസ്കാരികവുമായ പ്രബുദ്ധതയെ വെല്ലുവിളിക്കുംവിധം മന്ത്രവാദ ആഭിജാര അന്ധവിശ്വാസങ്ങള്‍ക്ക് അടിപ്പെട്ടുകൊണ്ടിരിക്കുകയാണ് കേരളീയ സമൂഹമിന്ന്. ആത്മീയ വാണിഭക്കാരില്‍നിന്ന് വിശ്വാസികളെ രക്ഷിക്കാന്‍ ശക്തമായ നിയമ നിര്‍മാണംതന്നെ വേണം -അദ്ദേഹം പ്രസ്​താവനയിൽ പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story