Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 Oct 2021 5:38 AM IST Updated On
date_range 30 Oct 2021 5:38 AM ISTശിഹാബ് തങ്ങൾ അനുസ്മരണവും ഉന്നത വിജയികളെ ആദരിക്കലും
text_fieldsbookmark_border
ശിഹാബ് തങ്ങൾ അനുസ്മരണവും ഉന്നത വിജയികളെ ആദരിക്കലുംകല്ലംപാറ: ശിഹാബ് തങ്ങള്‍ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ നേതൃത്വത്തില്‍ ശിഹാബ് തങ്ങള്‍ അനുസ്മരണവും ഉന്നത വിജയികളെയും പൊതുപ്രവർത്തകനെയും ആദരിക്കലും ഞായറാഴ്ച വൈകീട്ട് 6.30ന് ഫറോക്ക് കഷായപ്പടി ആംബിയന്‍സ് ഓഡിറ്റോറിയത്തിൽ നടക്കുമെന്ന് സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. മുന്‍ മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി എം.എല്‍.എ ഉദ്ഘാടനം ചെയ്യും. ട്രസ്റ്റ് ചെയര്‍മാന്‍ പാണക്കാട് മുനവറലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിക്കും. ശാന്തിഗിരി ആശ്രമത്തിലെ സ്വാമി ഗുരുരത്‌നം ജ്ഞാനതപസ്വി മുഖ്യാതിഥിയാവും. വാർത്തസമ്മേളനത്തില്‍ ട്രസ്റ്റി അംഗങ്ങളായ പി.കെ. അബ്ദുല്‍ സലാം, പി.കെ.അംജദ് ഖാന്‍ എന്നിവര്‍ സംബന്ധിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story