Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightസ്വീകരണം നൽകി

സ്വീകരണം നൽകി

text_fields
bookmark_border
EKAROOL 44 ഇയ്യാട് സംഘടിപ്പിച്ച സി.പി.എം പൊതുയോഗം ജില്ല സെക്രട്ടറി പി. മോഹനൻ ഉദ്‌ഘാടനം ചെയ്യുന്നു എകരൂല്‍: വിവിധ പാർട്ടികളിൽനിന്നും രാജിവെച്ച് സി.പി.എമ്മില്‍ ചേര്‍ന്നവര്‍ക്ക് സ്വീകരണം നൽകി. കോണ്‍ഗ്രസ് മുന്‍ ജില്ലകമ്മിറ്റി അംഗവും ഉണ്ണികുളം പഞ്ചായത്ത്‌ മുന്‍ വൈസ് പ്രസിഡൻറുമായിരുന്ന ഇയ്യാട് പ്രദേശത്തെ മുതിര്‍ന്ന കോൺഗ്രസ് നേതാവ് ഓടയില്‍ മോഹനന്‍ നായര്‍, പി. ഗോവിന്ദൻ കുട്ടി നായർ, വിജയ മോഹനൻ നായർ, ദീപാഞ്​ജലി, പുതിയോട്ടിൽ ശ്യാമള, പ്രജിത എന്നിവരാണ്‌ സി.പി.എമ്മില്‍ ചേര്‍ന്നത്. ഇയ്യാട് നടന്ന പൊതുയോഗം സി.പി.എം ജില്ല സെക്രട്ടറി പി. മോഹനൻ ഉദ്‌ഘാടനം ചെയ്‌തു. കെ.പി. അനിൽകുമാർ മുഖ്യ പ്രഭാഷണം നടത്തി. താമരശ്ശേരി ഏരിയ സെക്രട്ടറി ആർ.പി. ഭാസ്‌കരൻ, ഉണ്ണികുളം പഞ്ചായത്ത്‌ വൈസ്‌ പ്രസിഡൻറ്‌ നിജിൽ രാജ്‌, വാർഡ്‌ മെംബർ ടി. ഗിരിജ, ഏരിയ കമ്മിറ്റിയംഗങ്ങളായ എ.കെ. ഗോപാലൻ, ടി.കെ. രാമചന്ദ്രൻ, ഫൈസൽ എളേറ്റിൽ എന്നിവർ സംസാരിച്ചു. ടി. സതീഷ്‌ സ്വാഗതവും എം. ബഷീർ നന്ദിയും പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story