Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 Oct 2021 5:34 AM IST Updated On
date_range 30 Oct 2021 5:34 AM ISTആരോഗ്യപ്രവർത്തകരെ ആദരിച്ചു
text_fieldsbookmark_border
ബാലുശ്ശേരി: നരേന്ദ്ര മോദി സർക്കാർ ഇന്ത്യയിലെ 100 കോടി ജനങ്ങൾക്ക് സൗജന്യമായി വാക്സിൻ നൽകിയ സാഹചര്യത്തിൽ അതിന് പ്രയത്നിച്ച ആരോഗ്യ പ്രവർത്തകരെ ബാലുശ്ശേരിയിൽ എസ്.സി മോർച്ച നിയോജക മണ്ഡലം കമ്മിറ്റി ആദരിച്ചു. എസ്.സി മോർച്ച ജില്ല പ്രസിഡൻറ് മധു പുഴയരികത്ത് ഉദ്ഘാടനം ചെയ്തു. ബി.ജെ.പി ബാലുശ്ശേരി നിയോജക മണ്ഡലം പ്രസിഡൻറ് ബബീഷ് ഉണ്ണികുളം, എസ്.സി മോർച്ച ജില്ല ജനറൽ സെക്രട്ടറി പ്രവീൺ ശങ്കർ, വൈസ് പ്രസിഡൻറ് എം.സി. കരുണൻ, എസ്.സി മോർച്ച മണ്ഡലം പ്രസിഡൻറ് സി. മോഹനൻ, ബി.ജെ.പി ബാലുശ്ശേരി പഞ്ചായത്ത് പ്രസിഡൻറ് കെ.വി. ബാലൻ എന്നിവർ സംബന്ധിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story