Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഅതിജീവന പാഠവുമായി...

അതിജീവന പാഠവുമായി മലാപ്പറമ്പ്​ സ്​കൂൾ

text_fields
bookmark_border
കോഴിക്കോട്​: പൊതുവിദ്യാഭ്യാസ സംരക്ഷണത്തി​ൻെറ വീരോചിത അധ്യായം തീർത്ത വിദ്യാലയമാണ്​ മലാപ്പറമ്പ്​ ജി.യു.പി സ്​കൂൾ. അടച്ചുപൂട്ടാനൊരുങ്ങിയ എയ്​ഡഡ്​ സ്​കൂൾ അഞ്ച്​ കോടിയിലേറെ ചെലവാക്കിയാണ്​ 2016ൽ സർക്കാർ ഏ​െറ്റടുത്തത്​. മാനേജർ അടച്ചുപൂട്ടിയപ്പോൾ കലക്​ടറേറ്റിലെ കെട്ടിടത്തിലായിരുന്നു അഞ്ച്​ മാസത്തോളം ക്ലാസുകൾ നടന്നത്​. പി.ടി.എയും സ്​കൂൾ സംരക്ഷണ സമിതിയും മറ്റും ചേർന്ന്​ പിന്നീട്​ ഓടിട്ട കെട്ടിടം നിർമിച്ചു. 2017 മുതൽ ഈ കെട്ടിടത്തിലാണ്​ പ്രവർത്തനം. സർക്കാർ ഏറ്റെടുത്ത ശേഷം 58 കുട്ടികൾ മാത്രമുണ്ടായിരുന്ന സ്​കൂളിൽ ഇപ്പോൾ ഒന്ന്​ മുതൽ ഏഴ്​ വരെ ക്ലാസുകളിൽ 107 കുട്ടികളു​ണ്ട്​. നഴ്​സറി ക്ലാസുകളിലായി 24 കുട്ടികളും സ്​കൂളിലുണ്ട്​. എട്ട്​ അധ്യാപികമാരാണ്​ ഇവിടെയുള്ളത്​. ഒരു​ ജീവനക്കാരനുമുണ്ട്​. അതിജീവനത്തി​‍ൻെറ പാതയിലാണെങ്കിലും പുതിയ കെട്ടിടത്തി​‍ൻെറ പണി പൂർത്തിയാകാത്തതാണ്​ സ്​കൂളി​​‍ൻെറ ഇപ്പോഴത്തെ പ്രശ്​നം. മുൻ എം.എൽ.എയായ എ. പ്രദീപ്​ കുമാറി​ൻെറ ആസ്​തി വികസന ഫണ്ടിൽനിന്നടക്കമുള്ള തുക ഉപയോഗിച്ച്​ 1.60 ​കോടിയോളം ചെലവഴിച്ച്​ മൂന്ന്​ നില കെട്ടിടമാണ്​ നിർമിച്ചത്. താഴെ നിലയിൽ ഓഫിസും സ്​റ്റാഫ്​ റൂമും സ്​റ്റേജും മുകൾ നിലകളിൽ ക്ലാസ്​ മുറികളുമാണ്​ സജ്ജമാക്കിയത്​. അവസാനഘട്ട പണികളാണ്​ പൂർത്തിയാകാനുള്ളത്​. ഇലക്​ട്രിക്കൽ, പ്ലംബിങ്​ ജോലികളും പാതിവഴിയിലാണ്​. പുതിയ കെട്ടിടത്തിലേക്ക്​ മാറിയാൽ കൂടുതൽ വിദ്യാർഥികൾ എത്തുമെന്നാണ്​ പ്രതീക്ഷ. 53 ലക്ഷം രൂപ കൂടി അനുവദിച്ച്​ കിട്ടാനുള്ള ശ്രമങ്ങൾ തുടരുകയാണ്​. ഉടൻ പണിപുർതിയാക്കാൻ നടപടിയുണ്ടാകുമെന്ന്​ തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ ഉറപ്പ്​ നൽകിയിട്ടുണ്ട്​. തുറക്കുന്നതിന്​ മുന്നോടിയായി വിവിധ സംഘടനകളും പി.ടി.എയും അധ്യാപികമാരും ചേർന്ന്​ സ്​കൂൾ ശുചീകരിച്ചിരുന്നു. ഓൺലൈൻ ക്ലാസിൽ പ​ങ്കെടുക്കാൻ മൊബൈൽ ഫോണില്ലാത്ത 15ഓളം കുട്ടികൾക്ക്​ അധ്യാപികമാർ ഇടപെട്ട്​ വിവിധ സംഘടനകളുടെ സഹായത്തോടെ മൊബൈൽ ഫോണുകൾ നൽകിയിരുന്നു. സ്​കുൾ തുറന്നാൽ തിങ്കൾ മുതൽ ബുധൻ വരെ ഒരു ബാച്ചിനും വ്യാഴം മുതൽ ശനി വരെ മറ്റൊരു ബാച്ചിനും ക്ലാസുകൾ നടത്താനാണ്​ തീരുമാനം. സ്വന്തം ലേഖകൻ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story