Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightനഗ്​നത ​​​​പ്രദർശനം:...

നഗ്​നത ​​​​പ്രദർശനം: യുവാവിന് ഏഴുവർഷം കഠിനതടവും പിഴയും

text_fields
bookmark_border
കുന്നംകുളം: പത്തുവയസ്സുകാരിക്ക്​ മുന്നിൽ നഗ്​നത പ്രദർശനം നടത്തി അപമാനിച്ച കേസിൽ പ്രതിയെ കഠിനതടവിനും പിഴയടക്കാനും ശിക്ഷിച്ചു. ഏങ്ങണ്ടിയൂർ ഏത്തായ് കുറുമ്പൂർ വീട്ടിൽ ശരത്തിനെയാണ്​ (24) ഏഴുവർഷം കഠിനതടവിനും 45,000 രൂപ പിഴയടക്കാനുമായി കുന്നംകുളം ഫാസ്​റ്റ്​ ട്രാക്ക് സ്പെഷൽ പോക്സോ കോടതി ജഡ്ജി എം.പി. ഷിബു ശിക്ഷിച്ചത്. 2019ൽ വാടാനപ്പിള്ളി പൊലീസ് രജിസ്​റ്റർ ചെയ്ത കേസിലാണ് ശിക്ഷ. മൂന്ന് വകുപ്പുകളിലായാണ് ഏഴുവർഷം തടവിന് ശിക്ഷിച്ചത്. പ്രോസിക്യൂഷനുവേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ (പോക്സോ) അഡ്വ. കെ.എസ്. ബിനോയ് ഹാജരായി. 14 സാക്ഷികളെ വിസ്തരിക്കുകയും 14 രേഖകൾ ഹാജരാക്കുകയും ചെയ്​തു. വാടാനപ്പിള്ളി പൊലീസ് ഇൻസ്പെക്ടറായിരുന്ന പി.ആർ. ബിജോയിയാണ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനെ സഹായിക്കാനായ സി.പി.ഒമാരായ ഗിരീശൻ, ധനീഷ് എന്നിവരും ഹാജരായിരുന്നു. (പടം - tcckkm 1 (G) ശരത്ത്
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story